തിരുവനന്തപുരം : മേയർ ഡ‍്രൈവർ കെട്ടടങ്ങും മുമ്പ് മേയർ ആര്യാ രാജേന്ദ്രനെതിരെ അടുത്ത ആരോപണം. വ്യക്തി വൈരാ​ഗ്യം തീർക്കാൻ മേയർ ആര്യാ രാജേന്ദ്രൻ തന്റെ പേരിൽ കള്ളക്കേസ് നൽകി എന്നാരോപിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് പൊതുപ്രവർത്തകനായ ദുർ​ഗാ ദാസ് .

മേയർ തനിക്കെതിരെ കള്ളക്കേസ് ചമച്ച് പീഡനക്കേസിൽ പെടുത്തി എന്നാണ് അദ്ദേഹം ഉന്നയിക്കുന്ന ആരോപണം. ആറന്നൂർ വാർഡിൽ ഉണ്ടായ കുടിവെള്ള പ്രശ്നത്തിലാണ് ഇത്തരമൊരു പരാതി ഉയർന്നത്. കുടിവെള്ള പ്രശ്നത്തിന്റെ ഭാ​ഗമായി ആറന്നൂർ വാർഡിലെ മുൻ പ‍ഞ്ചായത്ത് പ്രസിഡന്റുമായി ആശയവ്യത്യാസമുണ്ടായിരുന്നു എന്നും അതിന്റെ പേരിൽ സിപിഎം തന്നെ മർദ്ദിച്ചു എന്നുമാണ് പറയുന്നത്.

അതിന് ശേഷം തന്നെ മേയർ കള്ളക്കേസിൽ കുടുക്കിയെന്നാണ് പൊതുപ്രവർത്തകനായ ദുർ​ഗാ ദാസ് പറയുന്നത്. അതേ സമയം ഇതിന് മുമ്പും ഇത്തരത്തിൽ സ്വന്തം വ്യക്തി വൈരാ​ഗ്യത്തിന്റെ പുറത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ ജോലി മേയർ നഷ്ടപ്പെടുത്തി എന്നും ആരോപണം ഉയർന്നിരുന്നു.