കൊല്ലം തേവലക്കരയില്‍ 16 വയസ്സുകാരിയായ പെണ്‍സുഹൃത്തിന് പിറന്നാള്‍ കേക്കുമായി എത്തിയ യുവാവിന് മര്‍ദനമേറ്റു. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് മര്‍ദനമേറ്റത്.
ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിയുടെ ബന്ധുവീട്ടിലെത്തിയപ്പോള്‍ തൂണില്‍ കെട്ടിയിട്ടടിച്ചെന്നാണ് യുവാവിന്റെ പരാതി. പതിനാറുകാരിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പൊലീസ് യുവാവിനെതിരെ പോക്സോ കേസെടുത്തു.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തേങ്ങ തുണിയില്‍ കെട്ടി അടിച്ചെന്നാണ് യുവാവിന്റെ ആരോപണം. തീപ്പെട്ടി ഉരച്ച് ചെവിയില്‍ കുത്തിക്കയറ്റിയെന്നും കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചെന്നും പറയുന്നു. ഇയാളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ നിരവധി പാടുകളുണ്ട്. സംഭവത്തില്‍ തെക്കുംഭാഗം പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്ന് യാവാവ് പറഞ്ഞു
ചവറ തെക്കുംഭാഗം പൊലീസാണ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് കേസെടുത്തത്. എന്നാല്‍ യുവാവിന് മര്‍ദനമേറ്റതായി പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. തന്റെ സുഹൃത്തായ പെണ്‍കുട്ടിയെ കാണാൻ പിറന്നാള്‍ കേക്കുമായെത്തിയെന്നാണ് നഹാസിന്റെ വാദം. പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്ന പരാതിയാണ് പെണ്‍കുട്ടിയുടെ വീട്ടുകാർ പരാതിപ്പെട്ടിരിക്കുന്നത്.