ട്രെയിനില്‍ കയറുന്നതിനിടെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെ 90,000 രൂപ മോഷണം പോയി. പണമടങ്ങിയ ബാഗുള്‍പ്പെടെ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. എന്നാല്‍, റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും ആരോപണമുണ്ട്.
കൊല്ലം കുറിച്ചിറ സ്വദേശിയായ ധനവകുപ്പ് ഉദ്യോഗസ്ഥന്റെ ബാഗാണ് മോഷണം പോയത്. ശനിയാഴ്ച്ച വൈകുന്നേരം തമ്പാനൂരില്‍ നിന്ന് കന്യാകുമാരി പുനലൂര്‍ എക്‌സ്പ്രസില്‍ കയറുമ്പോഴായിരുന്നു സംഭവം.
ബാഗുമായി ഒരാള്‍ ഓടിപ്പോകുന്നത് കണ്ടെന്ന് ട്രെയിന്‍ യാത്രക്കാര്‍ പറഞ്ഞതനുസരിച്ച് പ്ലാറ്റ്‌ഫോമില്‍ തിരിച്ചിറങ്ങി പോലീസുകാരോട് പറഞ്ഞെങ്കിലും ഉടന്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നാണ് ഉദ്യോഗസ്ഥന്റെ ആരോപണം.