വാഷിങ്ടണ്‍ ഡിസി: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. യുഎസിലെ ടെക്സാസില്‍ പ്രഭാത നടത്തത്തിനിടെയാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാനെ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്തരിക രക്തസ്രാവം നിയന്ത്രണ വിധേയമായെങ്കിലും അപകടന നില തരണം ചെയ്തിട്ടില്ല. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയില്‍ എത്തിയത്.
സാധാരണ ഡാളസിലെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കാമ്പസിനുള്ളില്‍ പ്രഭാതസവാരി നടത്തുന്ന കെ.പി. യോഹന്നാന്‍ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരിക്കേറ്റത്. ഇന്ത്യന്‍ സമയം വൈകുന്നേരം 5.15 നാണ് അപകടം സംഭവിച്ചത്.
ലോക സഭ തെരഞ്ഞെടുപ്പില്‍ ബിലിവേഴ്‌സ് ചര്‍ച്ച് അനില്‍ ആന്റണിക്ക് പരസ്യ പിന്തുണ നല്‍കിയിരുന്നു.