ഭാര്യക്കൊപ്പം കയറിക്കിടന്ന കാമുകനെ ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു; പരിക്കേറ്റയാള്‍ക്കൊപ്പം വീടുവിട്ടിറങ്ങി 23കാരി

ഭർത്താവിനൊപ്പമിരുന്ന യുവതിക്കൊപ്പം കയറിക്കിടന്ന ലുഹൈബ്

കിടപ്പുമുറിയില്‍ കയറി ഭാര്യക്കൊപ്പം കിടന്ന കാമുകനെ ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ചു. താമരശ്ശേരിക്ക് സമീപം കട്ടിപ്പാറയിലാണ് സംഭവം. പുലര്‍ച്ചെ ഒരുമണിയോടെ യുവതിയും ഭര്‍ത്താവും ബെഡ്‌റൂമില്‍ ഇരിക്കുമ്പോള്‍ അരീക്കോട് സ്വദേശിയായ ലുഹൈബ് കയറി വന്ന് യുവതിയെ കെട്ടിപ്പിടിച്ച് ബെഡില്‍ കിടക്കുകയായിരുന്നു. ഇതു കണ്ട ഭര്‍ത്താവ് ടേബിള്‍ ഫാനെടുത്ത് ഇയാളെ അടിക്കുകയും അടുക്കളയില്‍ നിന്നും കത്തിയെടുത്ത് വെട്ടുകയുമായിരുന്നു.

അമരാട് സ്വദേശിനിയായ 23 കാരിയുടെ വീട്ടില്‍ വെച്ചാണ് സംഭവം. യുവതിയും ഭര്‍ത്താവും, രണ്ടു വയസ്സായ കുട്ടിയും, യുവതിയുടെ മാതാവും, മൂത്ത സഹോദരിയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. യുവതിയുടെ മാതൃവീട്ടിലാണ് ഇവര്‍ താമസം. കുറച്ചുദിവസം മുമ്പ് കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ യുവതി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.

ലുഹൈബിന്റെ വീട്ടിലേക്കായിരുന്നു യുവതി പോയെതെന്നാണ് അറിയുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് ലുഹൈബിന്റെ വീട്ടുകാര്‍ യുവതിയെ രാത്രി 11 മണിയോടെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അവിടുന്ന് രാത്രി 12.30ഓടെ യുവതിയെയും കൂട്ടി ഭര്‍ത്താവ് വീട്ടിലെത്തി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അല്‍പസമയത്തിനു ശേഷം അവിടെയെത്തിയ ലുഹൈബ്, കിടപ്പുമുറിയിലിരുന്നു സംസാരിക്കുകയായിരുന്ന ഫാഹിസിന്റെയും യുവതിയുടെയും അടുത്തെത്തുകയും യുവതിക്കൊപ്പം കട്ടിലിലേക്കു കിടക്കുകയുമായിരുന്നു.ഇതു കണ്ട ഫാഹിസ് ടേബിള്‍ ഫാന്‍ കൊണ്ട് ലുഹൈബിനെ മര്‍ദിക്കുകയും അടുക്കളയില്‍നിന്നു കത്തിയെടുത്ത് ലുഹൈബിനെ വെട്ടുകയും ചെയ്തു. മുറിവുകളുമായി വീട്ടില്‍നിന്ന് ഇറങ്ങിയോടിയ ലുഹൈബിനൊപ്പം യുവതിയും വീടുവിട്ടിറങ്ങി.

ലുഹൈബ് കട്ടിപ്പാറ അങ്ങാടിയില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചു താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയും ലുഹൈബിനൊപ്പമുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments