KeralaMediaNews

സൂരജ് പാലാക്കാരനെതിരെ യുവജന കമ്മീഷന്‍ കേസെടുത്തു; പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ അപമാനിച്ചുവെന്ന്

ട്രൂ ടിവി എന്ന യൂടൂബ് ചാനല്‍ ഉടമ സൂരജ് പാലാക്കാരനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ. സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ അപമാനിക്കുന്ന വിധത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുകയും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുകയും മാധ്യമപ്രവര്‍ത്തനത്തിൻ്റെ നൈതികത ലംഘിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് കേസ്.

സൂരജ് പാലാക്കാരൻ

‘ട്രൂ ടിവി’ എന്ന യുട്യൂബ് ചാനലിലൂടെയാണ് തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനെതിരെയും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി യുവതികള്‍ക്കെതിരെയും സൂരജ് പാലക്കാരന്‍ ലൈംഗിക സ്വഭാവമുള്ളതും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം നടത്തിയത്. വിഷയത്തില്‍ യുവജന കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

മാധ്യമങ്ങളിലൂടെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന യുവതികളെ അപമാനിക്കുന്ന വിധത്തിൽ പരാമർശങ്ങൾ നടത്തി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുകയും മാധ്യമപ്രവർത്തനത്തിന്റെ നൈതികത ലംഘിക്കുകയും ചെയ്ത യുട്യൂബർ സൂരജ് പാലക്കാരനെതിരെ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു.

‘ട്രൂ ടിവി’ എന്ന യുട്യൂബ് ചാനലിലൂടെയാണ് തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനെതിരെയും പൊതുരംഗത്ത് പ്രവർത്തിക്കുന്ന നിരവധി യുവതികൾക്കെതിരെയും സൂരജ് പാലക്കാരൻ ലൈംഗിക സ്വഭാവമുള്ളതും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയത്. വിഷയത്തിൽ യുവജന കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *