CinemaNews

ശിവകാർത്തികേയന് വില്ലനാകാൻ നിവിൻ പോളി

കൊച്ചി : മലയാളികളുടെ പ്രീയ താരം നിവിൻ പോളി വീണ്ടും തമിഴിലേക്ക്. പുതിയ ചിത്രത്തിൽ താരം വില്ലനായെത്തുമെന്നാണ് വിവരം. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തിലേക്കായിരിക്കും നിവിൻ പോളി വില്ലനായെത്തുക.

സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യം സൂര്യ , ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നായിരുന്നു വിവരം. എന്നാൽ അത് നടക്കാത്തതോടെ ശിവകർത്തികേയനിലേക്കും നിവിൻ പോളിയിലേക്കും അവസരം വന്നെത്തുകയായിരുന്നു. തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭ കാലത്തെ കഥ പറയുന്ന ഒരു പീരിയിഡ് ഡ്രാമയാണ് ചിത്രമെന്ന് ചില റിപ്പോർട്ടുകളുണ്ട്.

സുധ കൊങ്ങരയുടെ ‘പുറനാന്നൂര്‍’ ആണ് എസ്കെ 25 ആയി മാറുന്നതെങ്കില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചെയ്യാനിരുന്ന വേഷമായിരിക്കുമോ നിവിന്‍ ചെയ്യുക എന്ന ചോദ്യവും ഉയരുന്നുണ്ട്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *