സിൽവർ ലൈൻ സ്ഥലമെടുപ്പിനിറങ്ങിയ ജീവനക്കാർക്ക് ഒരുവർഷത്തെ ശമ്പളം 9.27 കോടി

തിരുവനന്തപുരം: തുടർഭരണം കിട്ടി ചരിത്രം രചിച്ച പിണറായി വിജയൻ്റെ സ്വപ്ന പദ്ധതിയായിരുന്നു സിൽവർ ലൈൻ. അഴിമതി ലക്ഷ്യമിട്ട് നടപ്പാക്കാനിറങ്ങിയ പദ്ധതിയെന്ന് തുടക്കം മുതൽ പ്രതിപക്ഷം ആരോപിച്ച പദ്ധതിയായിരുന്നു ഇത്.

സംസ്ഥാനത്തിൻ്റെ പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന സിൽവർ ലൈൻ പദ്ധതിയെ ഭൂരിഭാഗം ജനങ്ങളും എതിർത്തിരുന്നു. പോലിസിനെ കൊണ്ട് അടിച്ചമർത്തി പദ്ധതി നടപ്പിലാക്കാനായിരുന്നു പിണറായിയുടെ ശ്രമം. രൂക്ഷമായ പോലിസ് അതിക്രമങ്ങൾ കേരളം സാക്ഷ്യം വഹിച്ചു. ജനങ്ങളെ ഓടിച്ചിട്ട് തല്ലിയിട്ടും പ്രതിഷേധം ശക്തമായി തുടർന്നു.

നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം സിൽവർ ലൈൻ സമരത്തിന് ശക്തമായ നേതൃത്വം നൽകിയതോടെ കേരളം കണ്ട ഏറ്റവും വലിയ ജനകീയ സമരമായി സിൽവർ ലൈൻ സമരം മാറി .ഡൽഹിയിലെ പിടിയിൽ കെ റയിൽ വരും കേട്ടോ എന്ന ആത്മവിശ്വാസത്തിലായിരുന്നു പിണറായി.

70 കോടിയോളം രൂപ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി ഖജനാവിൽ നിന്ന് ചെലവഴിച്ചു. പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച റവന്യു ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ 2023- 24 സാമ്പത്തിക വർഷം 9.27 കോടി ചെലവഴിച്ചെന്ന് ഏപ്രിൽ 29 ലെ ധനവകുപ്പ് ഉത്തരവ് വ്യക്തമാക്കുന്നു.

കേന്ദ്രത്തിൽ നിന്ന് പിണറായി പ്രതീക്ഷിച്ച പച്ചക്കൊടി കിട്ടിയില്ല. സിൽവർ ലൈൻ പദ്ധതി അങ്ങനെ കഥാവശേഷനായി. ഖജനാവിലെ പണം പിണറായിയുടെ ഇഷ്ടത്തിന് തോന്നിയതു പോലെ പാഴാക്കിയതിൻ്റെ ഉദാഹരണമാണ് സിൽവർ ലൈൻ. ഭൂമി ഏറ്റെടുക്കാൻ ഇറങ്ങിയ ഉദ്യോഗസ്ഥർക്ക് 2023-24 സാമ്പത്തിക വർഷം കൊടുത്ത തുക ( രൂപയിൽ) ഇങ്ങനെ :

1പേ7,90,72,500
2ഡി.എ56,88,391
3എച്ച് ആർ എ 63,41,730
4അലവൻസ് 58,70,46
5താൽക്കാലിക ജീവനക്കാർക്ക് 5,02,077
6കൺസോളിഡേറ്റഡ് പേ1,48,518
7ദിവസവേതനക്കാർ 4,02,313
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments