
തിരുവനന്തപുരം : മേയർ ഡ്രൈവർ തർക്കത്തിൽ നിയമപരമായി നേടിടുമെന്നാവർത്തിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഭാവിയിൽ ഒരു സ്ത്രീക്കും ഇതുണ്ടാകാതിരിക്കട്ടെ. അതിന് വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ ശീലിക്കുന്ന സമൂഹത്തെയാണ് വാർത്ത് എടുക്കേണ്ടത്. നിയമപരമായ വിഷയമായതു കൊണ്ട് കൂടുതലായ് പറയാൻ ആഗ്രഹിക്കുന്നില്ല. ഏതു സ്ഥാനത്തിരിക്കുന്നവരാണെങ്കിലും ജനപ്രതിനിധികളും മനുഷ്യരാണ് എന്നും മേയർ പറഞ്ഞു.
അതേ സമയം വിഷയത്തിൽ തന്റെ കുടുംബം പ്രതികരിച്ചത് ഈ നാട്ടിൽ ഒരു തെറ്റായ പ്രവണത വരാതിരിക്കാനാണെന്നും എന്നാൽ പ്രചരിപ്പിച്ചത് തെറ്റായ വാർത്തകളാണെന്നും മേയർ കൂട്ടിച്ചേർത്തു . സൈബർ അറ്റാക്ക് നടക്കുന്നു. ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തില്ല. ചില മാധ്യമങ്ങൾ ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നു എന്നായിരുന്നു മേയറുടെ പ്രതികരണം.
സൈഡ് കൊടുക്കാത്തതിരുന്നതിനാൽ ഉണ്ടായ തർക്കത്തെ ഒതുക്കാനാണ് ലൈംഗികത ചേഷ്ഠ ആരോപണം ഉയർത്തുന്നത് എന്നാണ് പ്രചരിപ്പിക്കുന്നത്. നിയമപരമായി മുന്നോട്ടുപോകും. അതിൽ ഉറച്ചുനിൽക്കും. ഇങ്ങനെ ഒരു വിഷയം വരുമ്പോൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു നിൽക്കും എന്ന് കരുതിയിരുന്നു. സ്ത്രീപക്ഷമാണ് എന്ന് പറയുന്നവരൊന്നും സ്ത്രീപക്ഷമല്ല എന്നും മേയർ പറഞ്ഞു.