ലഹരിക്ക് അടിമപ്പെട്ട് നാട്ടുകാരെ ആക്രമിച്ച യുവാവ് കൊല്ലപ്പെട്ടു! സംഭവം മലപ്പുറം പെരിന്തല്‍മണ്ണയില്‍

മലപ്പുറം പെരിന്തല്‍മണ്ണയിലെ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ ലഹരിക്ക് അടിമയായ നിസാമുദ്ദീന്‍ അക്രമാസക്തനാകുകയായിരുന്നു.

ആദ്യം ഇയാള്‍ സെയ്തലവി എന്നയാളെ കുത്തി പരിക്കേല്‍പ്പിച്ചു. പിന്നീട് ഇയാള്‍ കത്തിയുമായി നാട്ടുകാർക്ക് നേരെ തിരിയുകയായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് സെയ്തലവി ഇപ്പോള്‍. തുടർന്ന് നിസാമുദ്ദീനെ നാട്ടുകാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ക്ക് മര്‍ദ്ദനമേറ്റതായി വിവരമുണ്ട്.

തുടര്‍ന്ന് ഗുരുതര പരിക്കോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് നിസാമുദ്ദീന്‍ മരിച്ചത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments