NationalNews

ആനിമേഷൻ മേഖലയിൽ കുതിപ്പിനൊരുങ്ങി ഇന്ത്യ; ഐഐടി, ഐഐഎം മാതൃകയിൽ പുതിയ പഠന കേന്ദ്രം

ന്യൂഡൽഹി: ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്‌സ്‌റ്റൻഡഡ് റിയാലിറ്റി തുടങ്ങിയവ പഠിക്കാനായി പഠനം കേന്ദ്രം ഉടൻ. ഐഐടി, ഐഐഎം മാതൃകയിലാകും പുതിയ പഠന കേന്ദ്രം യാഥാർത്ഥ്യമാവുക. പ്രധാനമന്ത്രിയുടെ അദ്ധ്യ​ക്ഷതയിൽ ചേർന്ന മന്ത്രിസഭായോ​ഗം ഇതിന് അനുമതി നൽകി.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇമ്മേഴ്‌സീവ് ക്രിയേറ്റേഴ്‌സ് (ഐഐഐസി) -(Indian Institute for Immersive Creators) എന്ന പേരിൽ‌ പുതിയ സെൻ്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും. സമ്പദ് വ്യവസ്ഥയ്‌ക്ക് ആക്കം കൂട്ടാനായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. യുവാക്കളെ ആകർഷിക്കാൻ ഇതിന് സാധിക്കും. ഇൻഡസ്ട്രി ബോഡി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) എന്നിവ സ്ഥാപനത്തിൻ്റെ കേന്ദ്ര സർക്കാരിൻ്റെ പങ്കാളികളായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *