
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും KSRTC ബസ് ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്‌പോര്. മേയറുടെ പരാതിയില്‍ ഡ്രൈവർക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാത്രി തിരുവനന്തപുരത്ത് പാളയത്തുവെച്ചാണ് സംഭവം. കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും മേയർക്ക് ഒപ്പമുണ്ടായിരുന്നു.

കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു എൽ.എച്ചിനെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. കാർ ബസിന് കുറുകെയിട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറും പൊലീസിന് പരാതി നൽകി. ഡ്രൈവറുടെ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
മേയർ എന്താ കൊമ്പുണ്ടോ, അവർ ഒരു രാഷ്ട്രീയ പ്രവർത്തക ആണോ കുറച്ചു മര്യാദ കാണിക്കാമായിരുന്നു, ബസ്സിന് കുറുകെ ഇട്ടു യാത്രകരായ ജനങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യം ആണ് അവർ കാണിച്ചത്, അവർക്കെതിരെ കേസ് എടുക്കാൻ എന്താ പോലീസിന് ഒരു മടി, മേയർ അല്ല ആരായാലും നിയമം എല്ലാവർക്കും ബാധകമാണ്