NewsReligion

ഗുരുവായൂര്‍ ക്ഷേത്രം നാലമ്പലത്തില്‍ ശീതീകരണ സംവിധാനം

ഗുരുവായൂര്‍: വേനല്‍ കടുത്തതോടെ ഭക്തര്‍ക്ക് ആശ്വാസം പകര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീതീകരണ സംവിധാനം സ്ഥാപിച്ചു. നാലമ്പലത്തിനുള്ളിലാണ് എയര്‍ കൂളര്‍ സംവിധാനം സ്ഥാപിച്ചത്. പഴനി ക്ഷേത്ര മാതൃകയിലാണ് എയര്‍ കൂളര്‍ സംവിധാനം. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ വിജയന്‍ നാലമ്പലത്തില്‍ സ്ഥാപിച്ച ശീതീകരണ സംവിധാനത്തിന്റെ സമര്‍പ്പണം നിര്‍വ്വഹിച്ചു.

ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു സമര്‍പ്പണം. കെപിഎം പ്രോസസിങ്ങ് മില്‍ എംഡി ശേഖറാണ് വഴിപാടായി ഇത് സമര്‍പ്പിച്ചത്. ഇനി ചുറ്റമ്പലം, കൗണ്ടിങ്ങ്ഹാള്‍ എന്നിവിടങ്ങളിലും ശീതീകരണ സംവിധാനമൊരുക്കും. സമര്‍പ്പണ ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങള്‍ പങ്കെടുത്തു.

ഇനി ചുറ്റമ്പലം, കൗണ്ടിങ്ങ്ഹാള്‍ എന്നിവിടങ്ങളിലും ശീതീകരണ സംവിധാനമൊരുക്കും. സമര്‍പ്പണ ചടങ്ങിന് ശേഷം പദ്ധതി സ്‌പോണ്‍സറെയും എഞ്ചിനീയേഴ്‌സിനെയും ദേവസ്വം ഭരണസമിതി ആദരിച്ചു. ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍ അവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x