Kerala Government News

ജീവനക്കാർ രോഷത്തിൽ! സിപിഎമ്മിന് വോട്ടുകള്‍ കുറയുന്നു; വയനാടിൽ 65 % പോസ്റ്റൽ വോട്ടും പ്രിയങ്ക ഗാന്ധിക്ക്

ജീവനക്കാരുടെ അപ്രീതി ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. ജീവനക്കാരുടെ 50000 കോടിയുടെ ആനുകൂല്യങ്ങളാണ് കെ.എൻ ബാലഗോപാൽ തടഞ്ഞ് വച്ചിരിക്കുന്നത്. പോസ്റ്റൽ വോട്ടിൽ കനത്ത തിരിച്ചടി ആണ് ജീവനക്കാർ സർക്കാരിന് നൽകിയിരിക്കുന്നത്.

വയനാട് ഉപതെരഞ്ഞെടുപ്പിൽ പോൾ ചെയ്ത 6804 പോസ്റ്റൽ വോട്ടിൽ 4396 പോസ്റ്റൽ വോട്ടും ലഭിച്ചത് പ്രിയങ്ക ഗാന്ധി ക്കാണ്. പോസ്റ്റൽ വോട്ടിൽ 65 ശതമാനവും പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചു. സി.പി. ഐ യുടെ സത്യൻ മൊകേരിക്ക് 1501 പോസ്റ്റൽ വോട്ടും ബി.ജെ.പിയുടെ നവ്യ ഹരിദാസിന് 737 പോസ്റ്റൽ വോട്ടും ലഭിച്ചു. നോട്ടക്ക് 23 പോസ്റ്റൽ വോട്ടാണ് ലഭിച്ചത്.

wayanad postal vote for priyanka gandhi vadra

പാലക്കാട്ടും ജീവനക്കാരില്‍ നിന്ന് തിരിച്ചടി

ജീവനക്കാരുടെ പോസ്റ്റൽ വോട്ടിലും സരിൻ മൂന്നാം സ്ഥാനത്താണ്. 815 പോസ്റ്റൽ വോട്ടുകളാണ് പാലക്കാട് ഉണ്ടായിരുന്നത്.

ഇതിൽ സരിന് ലഭിച്ചത് വെറും 137 വോട്ട്. രാഹുൽ മാങ്കൂട്ടത്തിനാണ് ഏറ്റവും കൂടുതൽ പോസ്റ്റൽ വോട്ട് കിട്ടിയത്. 337 പോസ്റ്റൽ വോട്ട് രാഹുലിന് കിട്ടി. ബി.ജെ.പി യുടെ സി കൃഷ്ണകുമാറിന് ലഭിച്ചത് 303 പോസ്റ്റൽ വോട്ടും. 4 പോസ്റ്റൽ വോട്ട് നോട്ടയ്ക്കും കിട്ടി. പോസ്റ്റൽ വോട്ടുകളിൽ എന്നും സിപിഎം ആയിരുന്നു മുന്നിൽ.

അതിന് ഒരു മാറ്റം ഉണ്ടായത് 2021 ന് ശേഷമാണ്. ലോക സഭ തെരഞ്ഞെടുപ്പിലും പുതുപ്പള്ളി , തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും പോസ്റ്റൽ വോട്ടിൽ എൽ.ഡി.എഫ് പിന്നിലായി. ജീവനക്കാരുടെ ആനുകൂല്യങ്ങൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിഷേധിച്ചത് പോസ്റ്റൽ വോട്ടിലെ തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *