KeralaLoksabha Election 2024Politics

വൈദ്യുതി മന്ത്രി വോട്ട് ചെയ്യാൻ എത്തിയപ്പോൾ കറണ്ട് പോയി ; വാപൊത്തി ചിരിച്ച് വോട്ടർമാർ

പാലക്കാട് : വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വോട്ട് ചെയ്യാനെത്തിയതും പോളിംഗ് സ്റ്റേഷനിലുള്ളിൽ കറണ്ട് പോയി.തുടർന്ന് ഇരുട്ടത്ത് വോട്ട് ചെയ്താണ് മന്ത്രി മടങ്ങിയത്. സംഭവം വോട്ടർമാരിലും പോളിംഗ് ഉദ്യോഗസ്ഥരിലും ചിരിപടർത്തി.

ഉച്ചയോടെയായിരുന്നു മന്ത്രി വോട്ട് ചെയ്യാൻ എത്തിയത്. വണ്ടിത്താവളം കല്യാണകൃഷ്ണ മെമ്മോറിയൽ എൽപി സ്‌കൂളിലായിരുന്നു മന്ത്രിയ്ക്ക് വോട്ട്. ബൂത്തിലേക്ക് കയറിയ അദ്ദേഹം ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ രേഖ സമർപ്പിച്ചു. ഇതിന് ശേഷം ഒപ്പിടുന്നതിനിടെ ആയിരുന്നു വൈദ്യുതി പോയത്. പിന്നീട് അദ്ദേഹം വോട്ട് ചെയ്ത് മടങ്ങി. മാദ്ധ്യമങ്ങളോട് പ്രതികരിച്ച ശേഷം ആയിരുന്നു അദ്ദേഹം മടങ്ങിയത്.

അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഭേദപ്പെട്ട പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. രാവിലെ പോളിംഗ് ശതമാനത്തിൽ ആശങ്കയുണ്ടായി എങ്കിലും പിന്നീട് വർദ്ധിക്കുകയായിരുന്നു. ആറ്റിങ്ങൽ, ചാലക്കുടി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *