സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം അതിശക്തമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫി അനുകൂലമാണെന്നും 20 സീറ്റിലും യു.ഡി.എഫിന് ജയിക്കാനുള്ള സാഹചര്യം സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ചു റിപ്പോർട്ടിൽ പറയുന്നു.

ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും 4 സീറ്റുകളിൽ കടുത്ത പോരാട്ടം നടക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ക്ഷേമ പെൻഷൻ കുടിശിക , സാമ്പത്തിക പ്രതിസന്ധി , വിലകയറ്റം, ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ തടഞ്ഞത്, സിദ്ദാർത്ഥൻ്റെ മരണം എന്നീ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയായത് സർക്കാരിന് തിരിച്ചടിയായിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

രണ്ട് സീറ്റുകളിൽ വിജയിക്കും എന്നായിരുന്നു എം.വി ഗോവിന്ദൻ അവകാശപ്പെട്ടത്. പരമാവധി 5 സീറ്റുകൾ വിജയിക്കാം എന്ന ആത്മവിശ്വാസത്തിലായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന സർക്കാരിനോടുള്ള ഭരണ വിരുദ്ധ വികാരം ലോക സഭ തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ലെന്നായിരുന്നു മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതീക്ഷ. കറൻ്റ് ചാർജ് , ബസ് ചാർജ്, മറ്റ് നികുതി വർധനകൾ എല്ലാം സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്നവയായിരുന്നു.

അതോടെയാണ് ദേശിയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട സ്ഥാനത്ത് സംസ്ഥാന സർക്കാരിനോടുള്ള ഭരണ വിരുദ്ധ വികാരം വൻ ചർച്ചയായി മാറിയത്.തെരഞ്ഞെടുപ്പിൽ തുടക്കം മുതലേ അജണ്ട സെറ്റ് ചെയ്യുന്നതിലും സി പി എമ്മിന് പിഴച്ചിരുന്നു.