
Loksabha Election 2024Politics
കൊല്ലം എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്ക്
കൊല്ലം : എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്. ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. കൊല്ലത്തെ മുളവന ചന്തയിൽ വച്ചായിരുന്നു സംഭവം.
മൂർച്ചയുള്ള വസ്തു കണ്ണിൽ കൊണ്ടതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വലിയ രീതിയിൽ ജനങ്ങൾ തടിച്ചുകൂടി നിൽക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

കണ്ണിൽ പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ച വിശ്രമിക്കാൻ ഡോക്ടർ നിർദേശിച്ചെങ്കിലും കൊല്ലം കുണ്ടറയിലെത്തിയ സ്ഥാനാർത്ഥി പര്യടനം തുടരുകയാണ്. കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയാണ് ബിജെപി നേതാവായ ജി. കൃഷ്ണകുമാർ.