ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ പതിവില്ലാത്ത കാര്യങ്ങളാണ് പൊന്നാനിക്കാര് കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍ സംഘാടകന്‍ കെ.എസ്. ഹംസ സിപിഎം പിന്തുണയോടെ ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ ചിഹ്നത്തില്‍ മുസ്ലിംലീഗിനെതിരെ മത്സരിക്കുന്നത് മുതല്‍ പെട്ടെന്നൊരു കാരണം പറയാതെ നിലവിലെ എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ മാറി അബ്ദുസമദ് സമദാനി സ്ഥാനാര്ത്ഥിയാകുന്നതുവരെ പൊന്നാനിക്കാർ കണ്ടു.
കെ.എസ്. ഹംസ ഒരു വെല്ലുവിളിയല്ലെന്ന് ലീഗിന്റെ നേതാക്കള്‍ പ്രസംഗിക്കുമ്പോഴും പൊന്നാനിയില്‍ കാര്യങ്ങള്‍ കടുക്കുകയാണെന്ന ഗ്രൗണ്ട് റിയാലിറ്റി ലീഗ് പ്രവർത്തകർ ഇപ്പോള്‍ മറച്ചുവെയ്ക്കുന്നില്ല. ബിജെപിയുടെ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ്റെയും പ്രതീക്ഷ മുസ്ലിംലീഗിനെതിരെയുള്ള ജനങ്ങളുടെ വിമർശനത്തിലാണ്.
വോട്ട് രേഖപ്പെടുത്താൻ പൊന്നാനി മണ്ഡലത്തിലെ വോട്ടർ നല്കുന്ന പരിഗണനകള്‍ എന്തൊക്കെയായിരിക്കും. പൊന്നാനിയിലെ വോട്ടർമാരോട് മലയാളം മീഡിയ ലൈവ് ചോദിക്കുന്നു! ചോദ്യങ്ങള്‍ക്ക് താഴെയുള്ള ഓപ്ഷനുകളില്‍ ക്ലിക്ക് ചെയ്ത് അഭിപ്രായം രേഖപ്പെടുത്തൂ!