പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ; ആഘോഷങ്ങളിൽ മുഴുകി രാമഭക്തർ

അയോധ്യ : അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷങ്ങൾക്കായി ഒരുങ്ങിയിരിക്കുകയാണ് അയോദ്ധ്യ. രാമനവമി ദിനത്തിൽ അയോധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ സൂര്യാഭിഷേകം നടന്നു. രാമക്ഷേത്രത്തിലെ പ്രത്യേക ചടങ്ങുകളിലാണ് പ്രതിഷ്ഠയുടെ നെറ്റിയിൽ സൂര്യ രശ്മി പതിക്കുന്ന സൂര്യ അഭിഷേക് അഥവാ സൂര്യ തിലക് ചടങ്ങ് നടന്നത്.

ശ്രീരാമന്റെ പിറവിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങുകളിൽ പ്രധാനപ്പെട്ടതാണ് സൂര്യ തിലക്. രാവിലെ 11.58 മുതൽ 12.03 വരെയായിരുന്നു സൂര്യതിലക് ചടങ്ങ്. ഏതാനും നിമിഷങ്ങൾ മാത്രം നീളുന്ന സൂര്യ തിലക് ചടങ്ങിന് സാക്ഷിയാവാൻ നിരവധി വിശ്വാസികളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്.

ഡിസംബറോടെ ക്ഷേത്രത്തിന്റെ ശേഷിക്കുന്ന ജോലികളും പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.സൂര്യാഭിഷേകത്തിനായി ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. രാമനവമി ദിനത്തിൽ ഭക്തരുടെ സൗകര്യാർത്ഥം രാത്രി 11 വരെ ദർശനം ലഭ്യമാകുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായി അറിയിച്ചു.

രാമനവമി ദിനത്തിൽ രാവിലെ 3.30ന് ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. ഇന്ന് മുതൽ 19-ാം തീയതിവരെ സുഗം ദർശൻ പാസ്, വിഐപി ദർശൻ പാസ്, മംഗള ആരതി പാസ്, ശൃംഗാർ ആരതി പാസ്, ശയൻ ആരതി പാസ് എന്നിവ അനുവദിക്കില്ലെന്നും സംഘാടകർ അറിയിച്ചു.

രാമനവമി ദിനത്തിൽ ക്ഷേത്രത്തിൽ നടക്കുന്ന പരിപാടികളുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും. ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പരിപാടികളുടെ തത്സമയ സംപ്രേഷണം ഉണ്ടാകും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments