സിപിഎം ബാങ്ക് മരവിപ്പിക്കൽ നടപടിയിൽ ഉറച്ച് ഇഡി ; അക്കൗണ്ട് മരവിപ്പിക്കൽ തുടരും ; പിൻവലിച്ച 1 കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശം

തൃശ്ശൂർ : പത്തു ദിവസം മുൻപ് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ തൃശൂരിലെ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നപടി തുടരും. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് ഉൾപ്പെടുത്തിയിരുന്നില്ലെന്ന് അറിയിച്ചു.

ഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽ നിന്നാണ് റിട്ടേൺ സമർപ്പിക്കുന്നതെന്നാണ് വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാൻ വിട്ടുപോയെന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും എം എം വർഗീസ് മറുപടി നൽകി.

അക്കൗണ്ടിൽ നിന്ന് സിപിഎം പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശമുണ്ട്. ഈ പണം നടപടിക്രമങ്ങളുടെ ഭാഗമായി പിടിച്ചെടുക്കും. നിലവിൽ അക്കൗണ്ടിലുളളത് 5 കോടി പത്ത് ലക്ഷം രൂപയാണ്.

പത്ത് ദിവസങ്ങൾക്ക് മുമ്പാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്. തൃശൂർ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യ എംജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. ഇഡിയുടെ പരിശോധനയ്ക്കു പിന്നാലെ ബാങ്കിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുകയും പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല എന്ന് കണ്ടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുുന്നു നടപടി.

1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡെപ്പോസിറ്റാണ്. കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയാണ് പണം പിൻവലിച്ചത്. ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്. പണത്തിന്‍റെ സോഴ്സ് അടക്കമുളളവ വ്യക്തമാക്കാൻ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments