
5 വർഷത്തേക്ക് സൗജന്യ റേഷനും വെള്ളവവും ; സിഎഎ നടപ്പാക്കും ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി . ഏകസിവിൽ കോഡും ഇന്ധന വിലയുമെല്ലാമാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ. ഡൽഹിൽ വച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത് . മോദിയുടെ ഗ്യാരന്‍റി എന്ന ആശയം അടിസ്ഥാനമാക്കിയ പ്രകടന പത്രികയില്‍ ഏക വ്യക്തി നിയമവും ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതും തിരഞ്ഞെടുപ്പ് പ്രചാരണ വേദികളെ ചൂടിപിടിപ്പിക്കും.
സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യുസിസി അനിവാര്യമാണെന്ന് പ്രകടനപത്രിക പറയുന്നു. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നത് പഠിച്ച ഉന്നതതല സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കും. പൊതു വോട്ടര്‍പട്ടിക കൊണ്ടുവരും. സിഎഎ പ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും പൗരത്വം നല്‍കും. സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടരും. എംഎസ്പി വര്‍ധിപ്പിക്കും. ഇന്ധന നികുതി കുറയ്ക്കും.
എല്ലാ വീടുകളിലും കുടിവെള്ളം. പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി വിപുലമാക്കി സൗജന്യ വൈദ്യുതി. പൈപ്പ് ലൈന്‍ വഴി കുറഞ്ഞ വിലയ്ക്ക് ഗ്യാസ്. കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍. ബുള്ളറ്റ് ട്രെയിനുകളും വന്ദേഭാരത് മെട്രോ ട്രെയിനും വരും. എയിംസ് അടക്കം കൂടുതല്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍. മുദ്രാ വായ്പാ പദ്ധതിയുടെ പരിധി 20 ലക്ഷമാക്കും. ഭിന്നശേഷി സൗഹൃദ ഭവനങ്ങള്‍ നിര്‍മിക്കും.
ട്രാന്‍സ്ജെന്‍ററുകളും ആയുഷ്മാന്‍ഭാരത് പദ്ധതിയില്‍. ദേശീയ സഹകരണ നയം നടപ്പാക്കും. ഗര്‍ഭാശയ മുഖ ക്യാന്‍സര്‍ പ്രതിരോധ നടപടി. ഹോം സ്റ്റേകള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം. തിരുവള്ളുവരുടെ പേരില്‍ സാംസ്ക്കാരിക പഠനകേന്ദ്രം. യുഎന്‍ രക്ഷാസമിതിയിെല സ്ഥിരാംഗത്വം.
രാജ്യാന്തരതലത്തില്‍ രാമായണ ഉല്‍സവം. റെയില്‍വേ ടിക്കറ്റ് ലഭ്യത കുത്തനെ കൂട്ടും. എല്ലാ റെയില്‍ സേവനങ്ങള്‍ക്കുമായി സൂപ്പര്‍ ആപ്പ്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം യാഥാര്‍ഥ്യമാക്കും. അഴിമതിക്കാരോട് വിട്ടുവീഴ്ച്ചയില്ലെന്നും ജൂണ്‍ 4ന് ഫലംവന്നതിനെ തൊട്ടുപിന്നാലെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങുമെന്നും മോദി. നൂറ് ദിന കര്‍മ പദ്ധതി തയ്യാറാണെന്നും പ്രധാനമന്ത്രി. വിഷു അടക്കം ആഘോഷങ്ങള്‍ക്ക് മോദിയും ആശംസയും നേര്‍ന്നു.