തിരുവനന്തപുരം: കടമെടുപ്പ് കേസില്‍ കപില്‍ സിബലിന് ഫീസായി 15.50 ലക്ഷം കൂടി അനുവദിച്ച് സര്‍ക്കാര്‍. ഫെബ്രുവരി 13 ന് സുപ്രീം കോടതിയില്‍ ഹാജരായതിന് കപില്‍ സിബലിന് 15.50 ലക്ഷം ഫീസായി നല്‍കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
തുടര്‍ന്ന് ഏപ്രില്‍ 11 ന് 15.50 ലക്ഷം ഫീസായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കടമെടുപ്പ് കേസില്‍ നേരത്തെ ഹാജരായതിനും ഉപദേശത്തിനുമായി 75 ലക്ഷം മാര്‍ച്ച് 4 ന് കപില്‍ സിബലിന് നല്‍കിയിരുന്നു. കപില്‍ സിബലിനെ ഇറക്കിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. കുറെ ലക്ഷങ്ങള്‍ പോയത് മാത്രം മിച്ചം.
ധനകാര്യ മിസ് മാനേജ്‌മെന്റാണ് കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം എന്നായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തല്‍.ഇടക്കാല ഉത്തരവ് വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയാണ് ഹര്‍ജി ഭരണഘടന ബഞ്ചിന് വിട്ടത്. കപില്‍ സിബലിന് സംഘത്തിനും കടമെടുപ്പ് കേസില്‍ ഫീസായി 2.50 കോടി നല്‍കേണ്ടി വരും എന്നാണ് നിയമവകുപ്പ് പ്രതീക്ഷിക്കുന്നത്.
ഇതുവരെ 90.50 ലക്ഷം ഫീസായി നല്‍കി. 1.60 കോടി രൂപ കൂടി ഫീസായി കപില്‍ സിബലിന് നല്‍കാനുണ്ട്.സുപ്രീം കോടതിയില്‍ ഒരു പ്രാവശ്യം ഹാജരാകുന്നതിന് 15.50 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് കപില്‍ സിബലിന്റെ ഫീസ്. കടമെടുപ്പ് കേസ് ഭരണഘടന ബഞ്ചിലേക്ക് വിട്ടതോടു കൂടി കപില്‍ സിബലിന് ഈ കേസില്‍ നിന്ന് മാത്രം ഫീസായി കോടികള്‍ കിട്ടും.
കടമെടുപ്പ് കേസ് കൊണ്ട് കേരളത്തിന് ഗുണം ഉണ്ടായില്ലെങ്കിലും കപില്‍ സിബലിന് ഗുണം ഉണ്ടായി എന്ന് വ്യക്തം. ഐസക്കും ബാലഗോപാലും കൂടി നടത്തിയ ധനകാര്യ മിസ് മാനേജ്‌മെന്റ് കപില്‍ സിബലിനെ ഇറക്കി വാദിച്ചാലും രക്ഷപെടില്ല എന്ന് വ്യക്തമാക്കുന്നതാണ് സുപ്രീം കോടതിയിലെ ഇടക്കാല വിധി.