ചെന്നൈ : ബിജെപി സ്ഥാനാർഥിയെ സ്വീകരിക്കാൻ പടക്കം പൊട്ടിച്ചു. 2 കുടിലുകൾ കത്തിനശിച്ചു. നാഗപട്ടണത്താണ് സംഭവം. എസ്.ജി.എം.രമേശാണ് അവിടത്തെ ബിജെപി സ്ഥാനാർഥി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ന്യൂ നമ്പ്യാർ നഗർ മത്സ്യബന്ധന ഗ്രാമത്തിലെത്തിയപ്പോഴാണു പ്രവർത്തകർ പടക്കം പൊട്ടിച്ചത്. പടക്കങ്ങൾ പൊട്ടിത്തെറിച്ചപ്പോൾ തീപ്പൊരി ചിതറിയതോടെ റോഡരികിലെ കുടിലുകൾക്കു തീപിടിക്കുകയായിരുന്നു.
തുടർന്ന്, മേൽക്കൂര മുഴുവൻ കത്തിനശിച്ചു. പിന്നാലെ, തൊട്ടടുത്ത വീടിനും തീപിടിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണു തീയണച്ചത്. റവന്യു ഉദ്യോഗസ്ഥൻ കേസെടുക്കാൻ പൊലീസിനു നിർദേശം നൽകി.