ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായി തിയേറ്ററിലെത്തിയ ‘ആവേശം’ സിനിമക്ക് മികച്ച പ്രേക്ഷക പ്രതികരണം. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഹദ് ഫാസിലിനെയാണ് ചിത്രത്തില്‍ കാണാനാവുക. (Avesham Movie Review)
പുത്തന്‍ ട്രെന്റിങ് വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കുകയാണെങ്കില്‍ കിടിലന്‍ പടം എന്നുതന്നെ പറയാം. ഫഹദ് ഫാസിലിന്റെയും സുഷിൻ്റെയും പൂർണ്ണമായ അഴിഞ്ഞാട്ടം ആണ് ആവേശം. രണ്ട് പേരെയും കംപ്ലീറ്റ് ആയിട്ട് അഴിച്ച് വിട്ട ഫീൽ ആണ് പടം കാണുമ്പോൾ ത്രൂ ഔട്ട് കിട്ടുന്നത്. കുമ്പളങ്ങി നൈറ്റ്സിൽ ഒക്കെ കണ്ടിട്ടുള്ള ഫഹദിൻ്റെ മറ്റൊരു വേർഷൻ ആണ് രംഗ.
സിനിമയുടെ ആദ്യ പകുതി യൂത്തിനെ കയ്യിൽ എടുക്കാൻ ഉള്ള എല്ലാ ഇലമൻ്റും ചേർന്ന ഒരു കംപ്ലീറ്റ് പാക്കേജ് ആണ്. ഫസ്റ്റ് ഹാഫിൽ തന്നെ ഒരു കംപ്ലീറ്റ് കോമഡി ആക്ഷൻ മസാല പടം മുഴുവൻ കണ്ട ഫീൽ കിട്ടും.
രണ്ടാം പകുതിയിലേക്ക് വരുമ്പോൾ രംഗൻ എന്ന ക്യാറക്ടറിൻ്റെ കുറച്ച് കൂടി ഡെപ്‌ത് കാണിക്കാൻ ആണ് ശ്രമം നടക്കുന്നത്. ആദ്യ പകുതിയേ വച്ച് തട്ടിച്ചു നോക്കുമ്പോൾ സിനിമയുടെ ഫ്ലോ അവിടിവിടെ ആയി ബ്രേക്ക് ആവുന്നതായി അനുഭവപ്പെട്ടു. രണ്ടാം പകുതി കുറെയും കൂടി പരീക്ഷണം ആണ്. ക്ലൈമാക്സ് ഒക്കെ എത്രത്തോളം പേർക്ക് ദഹിക്കും എന്ന് പറയാൻ പറ്റില്ല.
രംഗൻ എന്ന കഥാപാത്രം ഒരു പ്രത്യേക ജനുസ് ആണ്. ആർക്കും പെട്ടെന്ന് മനസിലാക്കാൻ പറ്റില്ല, അയാളിൽ ചെറിയ രീതിയിൽ ഒരു സൈക്കോ ഉണ്ട്, ഗ്യാങ്സ്റ്റർ ആണെങ്കിലും ഇമോഷണലി വളരെ വീക്ക് ആയ മറ്റൊരാളും ഉണ്ട്. ഇങ്ങനെ പലതും ആണ് രംഗ. ആ രംഗയെ പൂർണമായി കാണുന്നയാൾക്ക് മനസ്സിലായാൽ മാത്രമേ ക്ലൈമാക്സ് സീനുകൾ ഒക്കെ പ്രൊപ്പർ ആയി കണക്ട് ആകൂ. ഫഹദ് അതിനു വേണ്ടി പരമാവധി ഔട്ട്പുട്ട് ഇട്ടിട്ടും ഉണ്ട്. അത് കൃത്യമായി കൊണ്ടാൽ സെക്കൻഡ് ഹാഫും ക്ലൈമാക്സും നല്ല പോലെ വർക്ക് ആവും.
മലയാള സിനിമ അതിൻ്റെ ഏറ്റവും സുവർണ കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്. പരീക്ഷണ സിനിമകൾ വരെ വലിയ ഹിറ്റ് ആവുന്ന ഒരു സമയം ആണ്. ഈ നിലയ്ക്ക് ആവേശവും ഒരു വലിയ ഹിറ്റ് ആവും എന്ന് തന്നെ ആണ് പ്രതീക്ഷ.
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥികളും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.
സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെ, വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ പി കെ ശ്രീകുമാര്‍, പ്രോജക്റ്റ് സിഇഒ മൊഹ്സിന്‍ ഖൈസ്, മേക്കപ്പ് ആര്‍ജി വയനാടന്‍, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റില്‍ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, പിആര്‍ഒ എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌നേക്ക് പ്ലാന്റ്.