News

സെക്രട്ടറിയേറ്റിൽ പട്ടിശല്യം രൂക്ഷം! ഉടൻ പരിഹരിക്കാമെന്ന് സർക്കാർ

സെക്രട്ടറിയേറ്റിൽ പട്ടി പിടുത്തക്കാർ ഇറങ്ങും. നായ ശല്യം രൂക്ഷമായതോടെയാണ് പട്ടിപിടുത്തക്കാരുടെ സഹായം തേടാൻ ഹൗസ് കീപ്പിംഗ് വിഭാഗം തീരുമാനിച്ചത്.

ജനുവരി 20 ന് പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നായ ശല്യം കൊണ്ട് ജീവനക്കാർക്ക് സെക്രട്ടറിയേറ്റിൽ നടക്കാൻ പറ്റാത്ത അവസ്ഥയാണ്.

ഏത് നിമിഷവും പട്ടി കടി കൊള്ളും എന്നാണ് അവസ്ഥ. ഇതോടൊപ്പം പാമ്പ് ശല്യവും സെക്രട്ടറിയേറ്റിൽ രൂക്ഷമാണ്. അടുത്തിടെ 3 പാമ്പുകളാണ് സെക്രട്ടറിയേറ്റിലെ വിവിധ സെക്ഷനുകളിൽ തല പൊക്കിയത്.ജോലി ചെയ്യുന്ന ജീവനക്കാരുടെ തലയിൽ ഫാൻ പൊട്ടി വീഴുന്നതും സീലിംഗ് ഇളകി വീണതും അടുത്ത കാലത്താണ്.

ക്ലോസറ്റ് തകർന്ന് ജീവനക്കാരിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സെക്രട്ടറിയേറ്റിന് അകത്ത് ജോലി ചെയ്യാൻ ഇരുന്നാൽ പാമ്പ്, ഫാൻ എന്നിവയെ പേടിക്കണം. പുറത്തിറങ്ങിയാൽ പട്ടിയെ പേടിക്കണം. ഇതാണ് സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ അവസ്ഥ. പട്ടി ശല്യത്തിന് ഉടൻ പരിഹാരം കാണും എന്നാണ് സർക്കാർ വാഗ്ദാനം.

2 Comments

  1. What is the issue? No dog bites , people are friendly to dogs ,some feed dogs ,dogs are not creating any issue. People who hates dogs are problem here. And dogs cannot be relocated, let dogs and secretariat officials live in harmony. There are some officials with some psychological issues who are dog haters they created the issue …problem is with people and not dogs …

Leave a Reply

Your email address will not be published. Required fields are marked *