കോഴിക്കോട് : യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസില്‍ കൂട്ട കവര്‍ച്ച. സേലത്തിനും ധര്‍മ്മപുരിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് യാത്രക്കാര്‍. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, പണം എന്നിവ നഷ്ടപ്പെട്ടു. ബാഗ്, പേഴ്‌സ്, പോക്കറ്റില്‍ നിന്നും ഒക്കെ സാധനങ്ങള്‍ മോഷണം പോയി. എസി കോച്ചുകളിലാണ് പ്രധാനമായും കവര്‍ച്ച നടന്നത്. യാത്രക്കാര്‍ പരാതി നല്‍കാനായി സേലത്ത് ഇറങ്ങി.
ഇരുപതോളം മലയാളി യാത്രക്കാരുടെ ഐഫോണ്‍ ഉള്‍പ്പെടെ ഇരുപതോളം മൊബൈല്‍ ഫോണുകളും പണവും ക്രെഡിറ്റ് കാര്‍ഡുകളും നഷ്ടപ്പെട്ടു. സേലം കേന്ദ്രീകരിച്ചാണ് കവര്‍ച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍ നഷ്ടപ്പെട്ട ഐഫോണ്‍ ട്രേസ് ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് റെയില്‍വേ പൊലീസില്‍ പരാതി നല്‍കാനായി യാത്രക്കാര്‍ ഈറോഡ് സ്റ്റേഷനിലിറങ്ങി സേലത്തേക്ക് പോയി.
ഹാന്‍ഡ് ബാഗുകളും പാന്റ്‌സിന്റെ കീശയില്‍ സൂക്ഷിച്ചിരുന്ന ഫോണും ആഭരണവുമാണ് മോഷ്ടിക്കപ്പെട്ടത്. പണവും മറ്റ് വസ്തുക്കളും കവര്‍ന്ന മോഷണസംഘം ബാഗുകള്‍ ട്രെയിനിലെ ശുചിമുറികളിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. യാത്രക്കാര്‍ ബാഗുകള്‍ കണ്ടെത്തിയതോടെയാണ് മോഷണം നടന്നതായി മനസിലാക്കിയത്.
പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് പുറപെട്ടവര്‍ക്ക് ഉള്‍പ്പെടെ പണവും സാധനങ്ങളും നഷ്ടമായി. യാത്രക്കാരിയായ പെണ്‍കുട്ടിക്ക് ഒന്നേകാല്‍ ലക്ഷം വിലയുള്ള ഐ ഫോണ്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടു.