KeralaNews

ഗൃഹനാഥന്‍ കൃഷിയിടത്തില്‍ കുഴഞ്ഞുവീണ് മരിച്ചത് സുര്യാഘാതമേറ്റെന്ന് സംശയം; ശരീരമാസകലം പൊള്ളിയ നിലയില്‍

കൊല്ലം പത്തനാപുരത്ത് ഗൃഹനാഥൻ കൃഷിയിടത്തില്‍ കുഴഞ്ഞുവീണ് മരിക്കാൻ കാരണം സൂര്യാഘാതമെന്ന് സംശയം.. കുന്നിക്കോട് തെങ്ങുവിള വീട്ടില്‍ ബിജുലാല്‍ (47) ആണ് മരിച്ചത്. 9ാം തീയതി ഉച്ചയ്ക്കു ശേഷം 12.30നു വീടിനു സമീപത്തെ പുരയിടത്തിലാണ് സംഭവം. കൃഷിയിടത്തില്‍ പോകുകയാണെന്നും പറഞ്ഞു വീട്ടില്‍നിന്നും പോയ ബിജുലാലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നു വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കൃഷിയിടത്തില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടത്.

ശരീരത്തില്‍ പുറം ഭാഗത്തും കൈയുടെ വശങ്ങളിലും വയര്‍ ഭാഗത്തും പൊള്ളിയ നിലയില്‍ തൊലി അടര്‍ന്നിരിക്കുകയായിരുന്നു. ശരീരത്തില്‍ നിന്ന് തിളയ്ക്കുന്ന വെള്ളത്തിലേത്് പോലെ ചൂട് ബഹിര്‍ഗമിക്കുന്നുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ യഥാര്‍ഥ മരണകാരണം വ്യക്തമാകൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭാര്യ: ചിഞ്ചു. മക്കള്‍: അമൃത. അമിത

Leave a Reply

Your email address will not be published. Required fields are marked *