CinemaNews

‘ലിംഗ’ പരാജയപ്പെടാൻ കാരണം രജനികാന്ത് : സംവിധായകൻ കെ.എസ് രവി കുമാർ

രജനികാന്തിനെ നായകനാക്കി കെ. എസ് രവികുമാർ 2014 ൽ സംവിധാനം ചെയ്ത ചിത്രമാണ് ലിംഗ. വലിയ പ്രതീക്ഷയോടെ തീയറ്ററുകളിലെത്തിയ സിനിമ എട്ടുനിലയിൽ പൊട്ടിയിരുന്നു. ഇപ്പോഴിതാ, ചിത്രം പരാജയപ്പെടാൻ കാരണം രജനികാന്ത് ആണെന്ന് തുറന്ന് പറയുകയാണ് സംവിധായകൻ കെ.എസ് രവി കുമാർ.

“രജനികാന്ത് ഇരട്ട വേഷങ്ങളിൽ അഭിനയിച്ച ചിത്രം ആയിരുന്നു ലിംഗ. വലിയ പ്രതീക്ഷയോടെ സംവിധാനം ചെയ്ത ചിത്രം പക്ഷെ പരാജയപ്പെട്ടു. രജനികാന്തിന്റെ ഇടപെടലാണ് ഇതിന് കാരണം ആയത്. എഡിറ്റിംഗ് ടേബിളിൽ രജനികാന്ത് ഇടപെട്ടുവെന്നും എഡിറ്റിംഗിന്റെ സിജിഐയ്ക്ക് ആവശ്യമായ സമയം നൽകിയില്ലെന്നും കെ. എസ് രവി കുമാർ പറയുന്നു”.

“സിനിമയുടെ രണ്ടാംപകുതി രജനി ഇടപെട്ട് പൂർണമായി മാറ്റുകയും അനുഷ്‌കയുടെ ഗാനം ഒഴിവാക്കുകയും ചെയ്തു. അതേസമയം, ക്ലൈമാക്‌സിലെ സർപ്രൈസ് ട്വിസ്റ്റ് ആയിരുന്നു സിനിമയുടെ എല്ലാം. എന്നാൽ ഇത് രജനികാന്ത് ഇടപെട്ട് നീക്കി. കൃത്രിമ ബലൂണിൽ ചാടുന്ന സീൻ സിനിമയെ മൊത്തത്തിൽ കുഴപ്പത്തിലാക്കി. ഇതെല്ലാം ചിത്രത്തിന്റെ പരാജയത്തിന് കാരണമായെന്നും കെ. എസ് രവി കുമാർ പറയുന്നു”.

Leave a Reply

Your email address will not be published. Required fields are marked *