Crime

കൊഞ്ച് കറിയില്‍ നിന്ന് അലര്‍ജി; യുവതി മരിച്ചു

തൊടുപുഴ: കൊഞ്ച് കറി കഴിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത്ത് ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകള്‍ നിഖിത.എന്‍ (20) ആണ് മരിച്ചത്.

സ്വകാര്യ കണ്ണട വില്‍പന കമ്പനിയുടെ തൊടുപുഴ ഔട്ട്ലറ്റിലെ ജീവനക്കാരിയായിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലര്‍ജിയുണ്ടാവാന്‍ കാരണമെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരിക അവയവങ്ങള്‍ തകരാറിലായതിനുപിന്നാലെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *