പത്തനംതിട്ട : വീണ്ടും മുഖ്യമന്ത്രിയും മൈക്കും പ്രധാന ചർച്ചാ വിഷയമാകുന്നു. അടൂരിൽ മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിനിടെ വീണ്ട് മൈിക്ക് പണിമുടക്കി . വാർത്താസമ്മേളനം തുടങ്ങി എട്ടാം മിനിറ്റിൽത്തന്നെ മൈക്ക് പിണങ്ങിയതോടെ നന്നാക്കാൻ ജീവനക്കാർ ശ്രമിച്ചു. ശരിയാവില്ലെന്നു കണ്ടതോടെ മൈക്ക് ഒഴിവാക്കിയാണു മുഖ്യമന്ത്രി പിന്നീട് സംസാരിച്ചത്.
വാർത്താസമ്മേളനത്തിന്റെ തുടക്കം മുതല്‍ മൈക്കിനു പ്രശ്നമുണ്ടായിരുന്നു. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മൈക്കിൽനിന്ന് ഇടയ്ക്കിടെ അപശബ്ദമുണ്ടായി.
അതേ സമയം കഴിഞ്ഞ ദിവസം കോട്ടയത്ത് പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ മൈക്ക് ഒടിഞ്ഞു വീണിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ തലയോലപ്പറമ്പ് പള്ളിക്കവലയില്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം.