മലയാളത്തിൽ അതിവേഗത്തിൽ 100 ​​കോടി കളക്ഷൻ നേടുന്ന സിനിമ ; പുതുചരിത്രം സൃഷ്ടിച്ച് ആടുജീവിതം

മലയാള സിനിമയ്ക്ക് പുതുനേട്ടം. മലയാളത്തിൽ അതിവേഗത്തിൽ 100 ​​കോടി കളക്ഷൻ നേടുന്ന സിനിമ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് ആടുജീവിതം. ആഗോള തലത്തിൽ 100 ​​കോടി കളക്ഷനാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. പൃഥ്വിരാജ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ആടുജീവിതം നൂറ് കോടി സ്വന്തമാക്കി എന്ന വിവരം സ്ഥിരീകരിച്ചത്.

തൻ്റെ ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് പ്രതികരിച്ചത്. വേഗത്തിൽ 50 കോടി കളക്ഷൻ തൊട്ട മലയാള സിനിമ എന്ന നേട്ടവും ആടുജീവിതത്തിന് സ്വന്തം. പൃഥ്വിരാജിൻ്റെ കരിയറിലെ നൂറ് കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമാണ് ഇത്. റിലീസ് ചെയ്ത് 9 ദിവസം കൊണ്ടാണ് ആടുജീവിതം 100 കോടി ക്ലബിലെത്തിയത്.

കഴിഞ്ഞ ദിവസം ട്രാക്കർമാർ ആടുജീവിതം നൂറ് കോടി തൊട്ടതായി പ്രതികരിച്ചു. ഈ വർഷം നൂറ് കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ മലയാള സിനിമയാണ് ആടുജീവിതം. 2024ൽ പ്രേമലുവും മഞ്ഞുമ്മൽ ബോയ്‌സും നൂറ് കോടി കളക്ഷൻ നേടിയിരുന്നു. പന്ത്രണ്ട് ദിവസം കൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സ് നൂറ് കോടി ക്ലബിലെത്തിയത് എന്നാണ് കണക്ക്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments