കൊച്ചി: സിദ്ധാര്‍ത്ഥന്റെ മരണത്തിനെക്കുറിച്ച് സിബിഐ അന്വേഷണം ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. ഉചിതമായ വിജ്ഞാപനം പുറപ്പെടുവിക്കണം. ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കും.
എന്തുകൊണ്ടാണ് അന്വേഷണം വൈകുന്നതെന്നും ആരാണ് ഇതിന് ഉത്തരവാദിയെന്നും കോടതി ആരാഞ്ഞു. 18 ദിവസം വൈകിയാണു സംസ്ഥാന സർക്കാർ രേഖകൾ കൈമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ലറിക്കൽ ജോലികൾ മാത്രമായിരുന്നില്ലേ ഇതെന്നും വൈകിയതിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥൻ്റെ മരണത്തിലെ അന്വേഷണം വൈകുന്നതിനെതിരെയാണ് പിതാവ് ഹൈക്കോടതിയെ സമീച്ചത്. അന്വേഷണം വേഗത്തിൽഏറ്റെടുക്കാൻ വേഗത്തിൽ നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്നും പിതാവ് ആരോപിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, സിബിഐ എന്നിവരാണ് ഹർജിയിലെ എതിർ കക്ഷികൾ.
സിദ്ധാർത്ഥൻ മർദ്ദനത്തിന് ഇരയായ ഹോസ്റ്റലിൽ പിതാവ് ജയപ്രകാശ് കഴിഞ്ഞ ദി വസം സന്ദർശിച്ചിരുന്നു. ഹോസ്റ്റലിലെത്തിയ പിതാവ് ജയപ്രകാശ് സിദ്ധാർത്ഥൻ്റെ മുറിയിലും സന്ദർശിച്ചു. കല്പറ്റയിൽ രാഹുൽ ഗാന്ധിയെ കണ്ടശേഷമായിരുന്നു ജയപ്രകാശ് പൂക്കോട് വെറ്ററിനറി കോളജ് കാംപസിലെ ഹോസ്റ്റലിൽ എത്തിയത്.
സിദ്ധാർത്ഥൻ്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും, രേഖകള്‍ സിബിഐക്ക് കൈമാറാത്തത് വിവാദമായിരുന്നു. ഇതേത്തുടർന്ന് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനായി രേഖകള്‍ കഴിഞ്ഞമാസം അവസാനം കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കൈമാറിയിരുന്നു.