കൊച്ചി: ടിപ്പറിടിച്ച് അച്ഛനും മകളും മരിച്ചു. എറണാകുളം പെരുമ്പാവൂർ എംസി റോഡിലാണ് അപകടമുണ്ടായത്. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരിച്ചത്.
രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ബൈക്കിന് മുകളിലേക്ക് ലോറി കയറിപ്പോയി. തെറിച്ചുവീണ ഇരുവരുടേയും ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയും ചെയ്തു.
മരിച്ച എൽദോസ് പാലക്കാട് കൃഷി അസിസ്റ്റന്റായിരുന്നു. ബ്ലെസി നഴ്‌സിംഗ് വിദ്യാർത്ഥിയായിരുന്നു. മകളെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു അപകടം. ടിപ്പർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു.