അമൃതാനന്ദമയി മുതല്‍ ബാബാ രാംദേവ് വരെ; കോടീശ്വരരായ ആത്മീയ ഗുരുക്കളും അവരുടെ ആസ്തിയും അറിയാം!

ഇന്ത്യയെന്ന മഹാഭൂമികയില്‍ ദൈവത്തോടൊപ്പം പ്രശസ്തരും സ്വാധീനമുള്ളവരുമാണ് സന്യാസികളും ബാബാ ഗുരുക്കളും. മാതാ അമൃതാനന്ദമയിയും സദ്ഗുരുവും ശ്രീ ശ്രീ രവിശങ്കറും മുതല്‍ ബാബാ രാംദേവ് വരെ നീളുന്നു ഇവരുടെ നീണ്ട പട്ടിക. ഇവരുടെ ലക്ഷക്കണക്കിന് വരുന്ന അനുയായികള്‍ രാജ്യത്തിന് അകത്തുമാത്രമല്ല വിദേശത്തുനിന്നുള്ളവരുമുണ്ട്. ഇന്ത്യയില്‍ നിന്ന് പുറത്തുപോയി വലിയ ആത്മീയ ആള്‍ദൈവങ്ങളായവരും. അനുയായികളെയും ആരാധകരെയും പോലെ തന്നെ കോടികളുടെ ആസ്തികളും ഇവര്‍ക്ക് സ്വന്തമാണ്. അറിയാം ചില പ്രശസ്ത കോടീശ്വരന്‍മാരായ ആത്മീയ നേതാക്കളെക്കുറിച്ച്.

ബാബാ രാംദേവ് – 1600 കോടി

ആയുര്‍വേദം, ബിസിനസ്സ്, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട ഒരു ഇന്ത്യന്‍ യോഗാചാര്യാനായ ബാബ രാംദേവ് പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെ സഹസ്ഥാപകനുമാണ്. 1995-ല്‍ അദ്ദേഹം ദിവ്യ യോഗ് മന്ദിര്‍ ട്രസ്റ്റ് സ്ഥാപിച്ചു. റിപ്പോര്‍ട്ട് പ്രകാരം ബാബ രാംദേവിന് 1,600 കോടി രൂപയിലധികം ആസ്തി ഉണ്ടെന്നാണ് കരുതുന്നത്.

ശ്രീ ശ്രീ രവിശങ്കര്‍ – 1000 കോടി രൂപ

ആര്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനിലൂടെ ലോകമെമ്പാടും പ്രശസ്തനാണ് ശ്രീ ശ്രീ രവിശങ്കര്‍. കേരളത്തിലും ഇദ്ദേഹത്തിന് വലിയൊരു അനുയായി വൃന്ദമുണ്ട്. 1981-ലാണ് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്, ഇന്ന് 151 രാജ്യങ്ങളിലായി മൂന്നുകോടി അനുയായികളുണ്ട്. ഫാര്‍മസികള്‍, ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങള്‍, ആര്‍ട്ട് ഓഫ് ലിവിംഗ് സെന്ററുകള്‍ എന്നിവ ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ ആസ്തി 1000 കോടി രൂപയാണ്.

സദ്ഗുരു ജഗ്ഗി വാസുദേവ്-18 കോടി രൂപ

ലോകമെമ്പാടും യോഗ പ്രോഗ്രാമുകള്‍ നല്‍കുന്ന ഇഷ ഫൗണ്ടേഷന്‍ സ്ഥാപിച്ചത് സദ്ഗുരു ആണ്. രാജ്യം സദ്ഗുരുവിന് പത്മവിഭൂഷണ്‍ പുരസ്‌കാരം സമ്മാനിച്ചു. 18 കോടിയാണ് സദ്ഗുരുവിന്റെ ആസ്തി. മറ്റ് ആത്മീയ നേതാക്കളെക്കാളും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് വേഗമേറിയ കാറുകളോടും ബൈക്കുകളോടുമുള്ള ഇഷ്ടമാണ്. ഇന്ത്യയൊട്ടാകെ ആത്മീയ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സദ്ഗുരുവിനുണ്ട്.

ആശാറാം ബാപ്പു – 1,100 കോടി

ലോകമെമ്പാടും ആശാറാം ബാപ്പു 350 ആശ്രമങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൂടാതെ, അദ്ദേഹത്തിന് 17,000 ബാലസംസ്‌കാര്‍ കേന്ദ്രങ്ങളുണ്ട്. ആശാറാമിന്റെ ട്രസ്റ്റ് പ്രതിവര്‍ഷം ഏകദേശം 350 കോടി രൂപ വരുമാനം നേടി, 1100 കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 2018 ഏപ്രില്‍ മുതല്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.

സ്വാമി നിത്യാനന്ദ – 10,000 കോടി

ലോകമെമ്പാടുമുള്ള ക്ഷേത്രങ്ങള്‍, ഗുരുകുലങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയുടെ ആസ്ഥാനമായ നിത്യാനന്ദ ധ്യാനപീഠം ഫൗണ്ടേഷന്‍ സ്വാമി നിത്യാനന്ദ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 10,000 കോടി രൂപയാണ്. ഇപ്പോള്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന നിത്യാനന്ദ കൈലാസയെന്ന രാജ്യം സൃഷ്ടിച്ച് അവിടെ ജീവിക്കുന്നുവെന്നാണ് അറിയുന്നത്.

മാതാ അമൃതാനന്ദമയി – 1,500 കോടി

മലയാളിയായ ആത്മീയ ഗുരുവാണ് മാതാ അമൃതാനന്ദമയി. 1953 സെപ്റ്റംബര്‍ 27-നാണ് അമ്മ എന്ന പേര് അവര്‍ക്ക് ലഭിച്ചത്. അവര്‍ മേല്‍നോട്ടം വഹിക്കുന്ന അമൃതാനന്ദമയി ട്രസ്റ്റിന് ഏകദേശം 1500 കോടിയോളം രൂപയുടെ ആസ്തി ഉണ്ടെന്നാണ് കരുതുന്നത്.

ഗുര്‍മീത് റാം റഹീം സിംഗ് – 1,455 കോടി രൂപ

റാം റഹീം വളരെക്കാലം ഇന്ത്യയിലെ ഏറ്റവും ധനികനായ ആത്മീയ നേതാക്കളില്‍ ഒരാളായിരുന്നു. 1990 മുതല്‍ സംഘടനയുടെ നേതാവാണ് അദ്ദേഹം. നിരവധി ദളിതരും ഹരിജനങ്ങളും റാം റഹീം സിങ്ങിന് അനുകൂലമാണ്. ഇയാളുടെ മൂല്യം 1455 കോടി രൂപയോളം വരും.

അവധൂത് ബാബ ശിവാനന്ദ്ജി മഹാരാജ് – 43 കോടി രൂപ

ധ്യാന പരിപാടികള്‍ വാഗ്ദാനം ചെയ്യുന്ന സംഘടനയായ ശിവയോഗിന്റെ സ്ഥാപകന്‍ എന്നതിന് പുറമേ അദ്ദേഹം ഒരു ആത്മീയ ഗുരുവുമാണ്. 43 കോടി രൂപയാണ് ഇയാളുടെ ആസ്തിയെന്ന് കരുതുന്നു.

പോള്‍ ദിനകരന്‍ ബാബ – 45 കോടി

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ആദരണീയനായ നേതാവാണ് അദ്ദേഹം. ‘ജീസസ് വിളിക്കുന്നു’ ശുശ്രൂഷയുടെ മേല്‍നോട്ടം വഹിക്കുന്നതിനു പുറമേ, കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസിന്റെ (കിറ്റ്‌സ്) ചാന്‍സലറായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ ഒരു ആത്മീയ നേതാവ്. ഇയാളുടെ മൂല്യം 45 കോടിയോളം വരും.

ആചാര്യ ബാലകൃഷ്ണ – 1.6 ലക്ഷം കോടി

പതഞ്ജലി ആയുര്‍വേദയുടെ ഉടമയാണ് ആചാര്യ ബാലകൃഷ്ണ, കമ്പനിയുടെ 1.6 ലക്ഷം കോടിയിലധികം മൂല്യമുള്ള ഇക്വിറ്റിയുടെ 97% കൈവശം വച്ചിരിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments