CrimeKerala

സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തിരുവനന്തപുരം: ഡോ. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ നർത്തകി സത്യഭാമക്കെതിരെ പോലീസ് കേസെടുത്തു.

എസ്ഇ-എസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്‌ക്കെതിരെ ചുമത്തിയത്. യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്ന പരാതിയിൽ തിരുവനന്തപുരം കൻറോൺമെൻറ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

അഭിമുഖം നൽകിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നു പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചാലക്കുടി ഡിവൈ.എസ്.പിക്കാണ് രാമകൃഷ്ണൻ പരാതി നൽകിയത്. തുടർനടപടിക്കായി പരാതി തിരുവനന്തപുരം പോലീസിന് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *