തിരുവനന്തപുരം: സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് കേരളത്തില്‍ സ്വര്‍ണവില. പവന് അമ്പതിനായിരം രൂപ കടന്നു. പവന് 50,400 ആണ് നിലവില്‍ വില. ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ വില.
രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. എപ്പോള്‍ വേണമെങ്കിലും പവന് അമ്പതിനായിരം കടക്കാമെന്ന നില നേരത്തെ ഉണ്ടായിരുന്നു. നാല്‍പത്തിയൊമ്പതിനായിരത്തില്‍ കഴിഞ്ഞ ദിവസം വില എത്തിയിരുന്നു. കേരളത്തില്‍ വിവാഹ സീസണ്‍ തുടങ്ങാനിരിക്കെ പവന്‍റെ വില 50000 കടന്നത് സാധാരണക്കാരെ അടക്കം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
22 കാരറ്റ് സ്വർണവില 28-03-2024
ഗ്രാം | 22 കാരറ്റ് സ്വർണവില ഇന്ന് | 22 കാരറ്റ് സ്വർണവില ഇന്നലെ |
1 ഗ്രാം | ₹6,300 | ₹ 6,170 |
8 ഗ്രാം | ₹50,400 | ₹ 49,360 |
10 ഗ്രാം | ₹63,000 | ₹ 61,700 |
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിലയില്‍ പ്രകടമായിരുന്ന വര്‍ധനവ് മുന്നില്‍ കണ്ട് പവന്‍റെ വില അധികം വൈകാതെ അരലക്ഷം കടക്കുമെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ 46320 രൂപയാണ് മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. പവന്‍റെ വില പുതിയ റെക്കോര്‍ഡിലെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വില വര്‍ധിക്കാനുള്ള സാധ്യത തള്ളികളയാനാകില്ല.