അനുജയെ ഹാഷിം നിർബന്ധിച്ച് വലിച്ചിറക്കി മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; ദുരൂഹത നീക്കാൻ പോലീസ്

Anuja and Hashim Accident Death
അനുജയും ഹാഷിമും

അടൂർ പട്ടാഴിമുക്കിലെ വാഹനാപകടത്തില കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തുമ്പമണ്‍ സ്കൂളിലെ അധ്യാപിക നൂറനാട് സ്വദേശി അനുജ, ചാരുമ്മൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. അമിതവേഗതയില്‍ കാർ ലോറിയിടിപ്പിക്കുകയായിരുന്നുവെന്നാണ് സംശയം. അനുജയെ നിർബന്ധിച്ച് വലിച്ചിറക്കി മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്നാണ് പ്രാഥമിക നിഗമനം.

സഹ അധ്യാപകര്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞു മടങ്ങി വന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ട് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഹാഷിം അമിത വേഗതയില്‍ ലോറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. രണ്ടുപേരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ആദ്യം ഹാഷിമിനൊപ്പം പോകാൻ അനുജ തയ്യാറായിരുന്നില്ലെന്നും ബഹളം വെച്ച് നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ പോലീസിനോട് പറയുന്നത്.

Anuja thumbaman
അനുജ

കാറില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ അനുജ തന്റെ സുഹൃത്തിനോട് ജീവനൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞതായും അറിയുന്നു. ഇവർ തമ്മിലുള്ള വാക്ക് തർക്കത്തിനൊടുവില്‍ കാർ മനഃപൂർവം ലോറിയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നോ. അതോ മറ്റെന്തെങ്കിലും പ്രശ്നം കാരണമാണോ അപകടത്തിലേക്ക് നയിച്ചത് എന്നും അന്വേഷിക്കുന്നുണ്ട്.

Hashim Charummoodu
ചാരുമ്മൂട് സ്വദേശി ഹാഷിം

അധ്യാപികയായ അനുജ ജോലിക്ക് പോകുന്ന അടൂർ റൂട്ടില്‍ ബസ് ഓടിക്കുന്ന സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഇയാള്‍ വിവാഹിതനാണ്. ഭാര്യ മലപ്പുറത്താണ്, ഇവർക്ക് ഒരു കുട്ടിയുണ്ട്. അനുജയ്ക്ക് ഭർത്താവും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകനുമടങ്ങുന്ന കുടുംബമുണ്ട്. ഇവർ തമ്മില്‍ കുറച്ചുകാലങ്ങളായി സൌഹൃദത്തിലായിരുന്നുവെന്നാണ് അറിയുന്നത്.

ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. എം സി റോഡില്‍ പട്ടാഴിമുക്കില്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് രണ്ട് പേരെയും പുറത്തെടുത്തത്.

അപകടത്തില്‍ പൂർണ്ണമായും തകർന്ന കാർ

സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. ഇതിനിടെയാണ് ഹാഷിം എത്തി കൂട്ടിക്കൊണ്ടുപോയത്. സഹോദരനാണെന്നാണ് ഹാഷിം പറഞ്ഞത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments