KeralaNewsPolitics

സുരേഷ് ഗോപി കേരള രാഷ്ട്രീയത്തിലെ അധമനായ കോമാളി : എസ്‌ഡിപിഐ

വഖഫ് വിഷയത്തിൽ സുരേഷ് ഗോപിയുടെ പ്രസ്താവന കാളകൂട വിഷം പോലെയാണെന്ന് എസ്‌ഡിപിഐ. എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് വി അബ്ദുൾ ഹമീദ് ആണ് സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. സുരേഷ് ഗോപി കേരള രാഷ്ട്രീയത്തിൽ അധമനായ കോമാളിയാണെന്നും അക്ഷരജ്ഞാനം പോലുമില്ലെന്നും വി അബ്ദുൾ ഹമീദ് തുറന്നടിച്ചു.

മുനമ്പം വിഷയം നിഴലിനോടുള്ള യുദ്ധമാണ്. നടക്കുന്നത് വർഗീയ ദ്രുവീകരണത്തിനുള്ള ശ്രമമാണെന്നും ഭൂമി വിലകൊടുത്ത് വാങ്ങിയവരെ കുടിയിറക്കരുതെന്നും വി അബ്ദുൾ ഹമീദ് പറയുന്നു. ഇംഗ്ലീഷിൽ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതമാണ് വഖഫ് നിയമമെന്നും അത് പൂട്ടിക്കെട്ടിക്കുമെന്നുമായിരുന്നു വയനാട്ടിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞത്.

“കിരാതമാണ്, അത് പൂട്ടിക്കെട്ടും. അമിത് ഷായുടെ ഓഫീസില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ കിട്ടിയിട്ടുണ്ട്. അത് മണ്ഡലത്തിലെ നേതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ അത് പ്രചരിപ്പിക്കാന്‍ പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തെ സംരക്ഷിക്കലല്ല മോദിയുടെ നയം. മണിപ്പൂര്‍ പൊക്കി നടന്നവരെ ഇപ്പോള്‍ കാണാനില്ല, അവര്‍ക്ക് അത് വേണ്ട, മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്” എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *