പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ മാനേജരായിരുന്ന യുവതിയും പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റില്‍. എറണാകുളം തൃക്കാക്കര ചേലൂര്‍ നിധി ശോശാ കുര്യനെ (38) ആണു വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം കരമനയിലാണ് ഇവര്‍ താമസിച്ചിരുന്നത്. വാകത്താനം നാലുന്നാക്കല്‍ സ്വദേശികളായ ദമ്പതികളെ പുരാവസ്തു ബിസിനസില്‍ പങ്കാളികളാക്കാമെന്നു വിശ്വസിപ്പിച്ച് 85 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്.
സോഷ്യല്‍ മീഡിയ താരമായ നിധി, പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും പണം തട്ടിയതായി പൊലീസ് പറയുന്നു. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നു പൊലീസ് പറഞ്ഞു. പൊലീസ് പരിശോധനയില്‍ 22 ലക്ഷം രൂപ നിധിയുടെ അക്കൗണ്ടില്‍ വന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇവരെ എറണാകുളത്തു നിന്നാണു പിടികൂടിയത്. മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലാകുമ്പോള്‍ നിധികുരന്യയായിരുന്നു അദ്ദേഹത്തിന്റെ മാനേജരെന്നു പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ എ. ഫൈസലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.