
Loksabha Election 2024
കെ. സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാർത്ഥി; കൊല്ലത്ത് കൃഷ്ണകുമാർ.ജി
ദില്ലി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എൻഡിഎ സ്ഥാനാർത്ഥിയാകും. കോണ്‍ഗ്രസിന്റെ പ്രബല സ്ഥാനാർത്ഥി രാഹുല്‍ഗാന്ധിയെ നേരിടാൻ സംസ്ഥാനത്തെ ഏറ്റവും വലിയ നേതാവിനെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് ബിജെപി. സിപിഐ ദേശിയ നേതാവ് ആനി രാജയാണ് ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി.
കേരളത്തില്‍ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ ബാക്കിയുണ്ടായിരുന്ന നാല് മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയിരിക്കുകയാണ് ബിജെപി. ജി. കൃഷ്ണകുമാർ കൊല്ലത്ത് നിന്ന് മത്സരിക്കും. കെ.എസ്. രാധാകൃഷ്ണൻ എറണാകുളത്തും. ആലത്തൂരില്‍ ഡോ.ടി.എൻ. സരസുവും സ്ഥാനാർത്ഥിയാവും.
