CrimeNews

കാറും KSRTC ബസും കൂട്ടിയിടിച്ച് 6 വയസ്സുകാരി മരിച്ചു; അപകടം മലയാറ്റൂര്‍ തീർത്ഥാടനം കഴിഞ്ഞുള്ള യാത്രയില്‍

ഇടുക്കി ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും മലയാറ്റൂര്‍ തീർത്ഥാടകർ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. ചേറ്റുകുഴി ബദനി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയായ ആമിയാണ് മരിച്ചത്.

വാഹനത്തിൽ സഞ്ചരിച്ചിരുന്ന ആറു പേർക്ക് പരുക്കേറ്റു. അച്ചക്കട കാട്ടേടത്ത് ജോസഫ് വർക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബസിലേക്ക് ഇടിച്ചു കയറിയത്.

മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞുള്ള മടക്കയാത്രയില്‍ വീട്ടിലേക്ക് എത്തുവാൻ മൂന്നു കിലോമീറ്റർ മാത്രം ശേഷിക്കുകയായിരുന്നു അപകടം. ജോസഫ് വർക്കിയുടെ മകൻ എബിയുടെ കുട്ടിയാണ് മരിച്ച ആമി.

എബിയുടെ ഭാര്യ അമലു , അമ്മ മോളി എന്നിവർക്ക്‌ സാരമായി പരുക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *