KeralaPolitics

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല ; മേയർക്ക് പിന്തുണയറിച്ച് എഎ റഹിം എംപി

തിരുവനന്തപുരം : മേയർ ഡ്രൈവർ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രനും മേയറുടെ ഭർത്താവ് സച്ചിൻ ദേവിനും ഒപ്പം നിന്ന് എ എ റഹീം എംപി. കെഎസ്ആർടിസിയിലുള്ളവരെ സച്ചിൻ ദേവ് എം.എൽ.എ ഇറക്കി വിട്ടിട്ടില്ല എന്നും സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനായത് കൊണ്ട് മാത്രം സൈബർ ആക്രമണം നടത്തുന്നു എന്നതാണ് എഎ റഹീം എംപി പ്രതികരിച്ചിരിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എതിരെ നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമം തന്നെയാണ് വടകരയിലെ സ്ഥാനാര്‍ത്ഥി കെകെ ഷൈലജക്കെതിരെ നടന്നതെന്നും എഎ റഹീം എംപി കൂട്ടിച്ചേർത്തു.

അവര്‍ ഇടതുപക്ഷമായതു കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നും എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എന്ന് ആരെങ്കിലും കരുതുന്നതെങ്കില്‍ അതങ്ങ് മനസ്സില്‍ വച്ചിരുന്നാല്‍ മതിയെന്നും അദേഹം പറഞ്ഞു. അവര്‍ ആക്രമിക്കപ്പെടുന്നത് ഇടതുപക്ഷം ആയതുകൊണ്ട് മാത്രമാണ്. അങ്ങേയറ്റം അസഭ്യവര്‍ഷമാണ് അവര്‍ക്ക് നേരെ നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ചെല്ലും ചിലവ് നല്‍കി ഒരു അരാജക സംഘത്തെ വളര്‍ത്തി വിട്ടിരിക്കുകയാണെന്നും റഹീം ആരോപിച്ചു.

ഒരു സ്ത്രീ തന്നെ അശ്ലീലം കാണിച്ച് എആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യന്ന് വെറുതെ പറയുമോ? ചെറുപ്രായത്തില്‍ മേയര്‍ ആയിവന്ന ആര്യയെ അന്ന് മുതലേ രാഷ്ട്രീയ ലക്ഷ്യം വെച്ച് ആക്രമിച്ചു കൊണ്ടിരിക്കുന്നുവെന്നും റഹീം കൂട്ടിച്ചേര്‍ത്തു. ഒരു പൊളിറ്റിക്കല്‍ ബ്രാന്‍ഡ് ഉണ്ടാകരുതെന്ന് ലക്ഷ്യത്തോടെയുള്ള ആക്രമണമാണ് നടക്കുന്നത്. മേയര്‍ എന്ത് തെറ്റാണ് ചെയ്തത്? മേയറെ മെന്നും റഹിം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *