പൗരത്വ നിയമ ഭേദഗതിക്ക് തത്കാലം സ്റ്റേ ഇല്ല ; കേന്ദ്രത്തിന് മറുപടി നല്‍കാന്‍ 3 ആഴ്ച സമയം : സുപ്രീം കോടതി

ഡല്‍ഹി : പൗരത്വനിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് തൽക്കാലം സ്റ്റേ ചെയ്യില്ല. വിഷയത്തിൽ കേന്ദ്രത്തിന് മറുപടി നൽകാൻ കോടതി മൂന്ന് ആഴ്ച്ച നൽകി. ഹര്‍ജികള്‍ ഏപ്രില്‍ 9ന് വീണ്ടും വാദം കേള്‍ക്കും. ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുന്‍ വിധിയോടുള്ള ഹര്‍ജികളാണ് കോടതിക്കു മുന്നിലുള്ളതെന്നും കേന്ദ്രം വാദിച്ചു.

നാല് വര്‍ഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്ന് ലീഗിനായി കപില്‍ സിബല്‍ വാദിച്ചു.ആര്‍ക്കെങ്കിലും പൗരത്വം കിട്ടിയാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ല..അതിനാല്‍ സറ്റേ വേണം. സ്റ്റേ നല്‍കിയ ശേഷം വിശദമായ വാദം ഏപ്രിലില്‍ കേട്ടുകുടെ എന്ന് സിബില്‍ ചോദിച്ചു.

മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന നടപടിയെന്നും , സ്റ്റേ നല്‍കിയാല്‍ ,ആ സാഹചര്യത്തില്‍ അഭയാര്‍ത്ഥികളുടെ അവകാശം ലംഘിക്കപ്പെടുമെന്നും കേന്ദ്രം വാദിച്ചു. തുടര്‍ന്ന്, സ്റ്റേ വേണമെന്ന അപേക്ഷകളില്‍ ഏപ്രില്‍ 9ന് വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതുവരെ പൗരത്വം നല്കില്ലെന്ന് കേന്ദ്രം ഉറപ്പു നല്‍കിയില്ല.

പൗരത്വനിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ആകെ 236 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണയിലുള്ളത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments