ലൈഫ്മിഷനില്‍ മന്ത്രിമാരുടെ നാടകം; 717 കോടി വകയിരുത്തിയിട്ട് കൊടുത്തത് 290 കോടി മാത്രം; വീടിനായി കാത്തിരിക്കുന്നത് 9 ലക്ഷം ദരിദ്രര്‍

മന്ത്രിമാരായ എം.ബി രാജേഷ്, കെ.എൻ ബാലഗോപാല്‍

തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിക്ക് 130 കോടി രൂപ അനുവദിച്ചുവെന്ന് സന്തോഷത്തോടെ പ്രചരിപ്പിക്കുകയാണ് മന്ത്രി എം.ബി. രാജേഷ്. ബജറ്റില്‍ അനുവദിച്ച തുകയില്‍ 60 ശതമാനവും വെട്ടിച്ചുരുക്കിയെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ് മന്ത്രിയുടെ സന്തോഷ പ്രകടനം. ഇപ്പോള്‍ അനുവദിച്ച തുക കടലില്‍ കായം കലക്കുന്നതുപോലെ മാത്രമേ അകുകയുള്ളൂവെന്ന് മറച്ചുവെച്ചാണ് മന്ത്രിയുടെ പ്രചാരണം.

717 കോടി ബജറ്റില്‍ ലൈഫ് മിഷന് പദ്ധതി വിഹിതമായി വകയിരുത്തിയിരുന്നു. കഴിഞ്ഞദിവസം 130 കോടി കൂടി അനുവദിച്ചതോടെ ലൈഫ് മിഷന് ആകെ ലഭിച്ചത് 290 കോടി മാത്രമാണ്. ലൈഫ് മിഷന്റെ ബജറ്റ് വിഹിതത്തില്‍ 60 ശതമാനവും ബാലഗോപാല്‍ വെട്ടി ചുരുക്കിയെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം.

സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് കണക്കുകള്‍ പ്രകാരം ലൈഫ് മിഷന്റെ ഇന്നു വരെയുള്ള ചെലവ് 22.4 ശതമാനം. അതായത് 160 കോടി. ഇന്ന് 130 കോടി അനുവദിച്ചതോടെ 290 കോടിയായി ഉയര്‍ന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 15 ദിവസം മാത്രമാണ് ഉള്ളത് എന്നിരിക്കെ ലൈഫ് മിഷന് ഈ സാമ്പത്തിക വര്‍ഷം ഇനി പണം അനുവദിക്കില്ല.

427 കോടി കൂടി ലൈഫ് മിഷന് ലഭിക്കേണ്ടതാണ്. അര്‍ഹതപ്പെട്ട ഈ തുക ലൈഫ് മിഷന് നല്‍കാത്ത ബാലഗോപാലിനെ എം.ബി രാജേഷ് അഭിനന്ദിച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് വ്യക്തം. 9 ലക്ഷം പേര്‍ ലൈഫ് മിഷന്‍ വീടിന് വേണ്ടി ക്യൂ നില്‍ക്കുമ്പോഴാണ് ലൈഫ് മിഷന് അര്‍ഹതപ്പെട്ട 427 കോടി ബാലഗോപാല്‍ വെട്ടിയത്. കയ്യടിക്കാന്‍ എം.ബി രാജേഷ് മാത്രമേ കാണൂ എന്ന് കണക്കുകളില്‍ നിന്ന് വ്യക്തം.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments