തിരുവനന്തപുരം : സാഹിത്യ അക്കാദമി പുരസ്കാരത്തിൽ അട്ടിമറികൾ നടന്നു. കേരള സാഹിത്യ പുരസ്കാരം വീണ്ടും വിവാദത്തിലേക്ക് . കവിയും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പിയാണ് വിവാദത്തിന് പിന്നിൽ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സാഹിത്യ അക്കാദമി പുരസ്കാരത്തിൽ അട്ടിമറികൾ നടന്നു എന്നതാണ് കവിയും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പി ഉന്നയിച്ച ആരോപണം . സാഹിത്യ അക്കാദമി പുരസ്കാരത്തിൽ അട്ടിമറികൾ നടന്നിട്ടുണ്ട്. തനിക്ക് തരാൻ ഉദ്ദേശിച്ച അവാർഡ് പെരുമ്പടവത്തിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അനുഭാവിയായ പെരുമ്പടവം ഇടതു അനുഭാവിയായപ്പോൾ നൽകിയ പാരിതോഷികമായിരുന്നു സാഹിത്യ അക്കാദമി പുരസ്കാരം.
പുരസ്കാരത്തിനായി ഒരു രാഷ്ട്രീയ പാർട്ടികളുടെയും പുറകേ പോയിട്ടില്ല. ഇനി സാഹിത്യ അക്കാദമി പുരസ്കാരം നൽകിയാലും സ്വീകരിക്കില്ല. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തന്നാൽ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി തിരുത്തലിന് തയ്യാറായില്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണകക്ഷിയാണെന്ന് കരുതി അധികാരം കയ്യിലെടുക്കാം എന്നു കരുതരുത്.
ഇത് പിണറായിയോട് പറയാനും തനിക്ക് മടിയില്ല. കലാകാരന് രാഷ്ട്രീയമുണ്ട്. അതിൽ ഒരു തെറ്റുമില്ല. കലാകാരനാണെങ്കിൽ എതിർക്കും. എന്നാൽ, ഇന്നത്തെ കാലത്ത് എതിർക്കുന്നവരെ പാർട്ടികൾ തല്ലിക്കൊല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ സാഹിത്യ അക്കാദമിയെ ചുറ്റിപ്പറ്റി നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് സാഹിത്യ അക്കാദമി തന്നെ അപമാനിച്ചു എന്ന് പറഞ്ഞതായിരുന്നു വിവാദങ്ങൾക്ക് കാരണം.