തിരുവനന്തപുരം : സംസ്ഥാനത്ത് മുന്‍ഗണന കാര്‍ഡുകളുടെ റേഷന്‍ മസ്റ്ററിങ് മുടങ്ങി. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ഇ–കെ.വൈ.സി ആണ് മുടങ്ങിയത്. കടകള്‍ക്കു മുന്നില്‍ മുതിര്‍ന്നപൗരന്മാര്‍ ഉള്‍പ്പടെ കാര്‍ഡ് ഉടമകളുടെ നീണ്ടനിരയാണ്.
ഇതോടെ മുന്‍ഗണനാ കാര്‍ഡുകളുടെ റേഷന്‍ മസ്റ്ററിങ് താല്‍കാലികമായി നിര്‍ത്തിവച്ചു. അതേസമയം, മഞ്ഞ റേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ ഇന്ന് മസ്റ്ററിങ് നടത്തണമെന്ന് മന്ത്രി ജി . ആര്‍ . അനില്‍ വ്യക്തമാക്കി. പിങ്ക് കാര്‍ഡുകാര്‍ മടങ്ങണമെന്നും അവര്‍ക്ക് പിന്നീട് ക്രമീകരണമുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. മാര്‍ച്ച് മാസത്തെ റേഷന്‍ ആവശ്യമെങ്കില്‍ ഏപ്രില്‍ ആദ്യ ആഴ്ചയിലും വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റേഷൻ കാർഡ് മസ്റ്ററിംഗ്
മാർച്ച് 31 ആണ് റേഷൻ കാർഡ് മസ്റ്ററിംഗിനുള്ള അവസാന തീയ്യതി. മഞ്ഞ , പിങ്ക് കാർഡുകളിൽ ഉള്ള എല്ലാ അംഗങ്ങളും തങ്ങളുടെ മസ്റ്ററിംഗ് നകം പൂർത്തിയാക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4 വരേയും ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും മസ്റ്ററിംഗ് നടക്കും. രാവിലെ 9 മുതൽ വൈകീട്ട് 7 വരെയാണ് ഇതിനുള്ള സമയം. എല്ലാ റേഷൻ കാർഡ് അംഗങ്ങളും അവരവരുടെ റേഷൻ കടകളിൽ നേരിട്ടെത്തി വേണം മസ്റ്ററിംഗ് പൂർത്തിയാക്കാൻ.