തിരുവനന്തപുരം: കേരളത്തിലെ ഏഴുലക്ഷം പെൻഷൻകാർ ആശങ്കയില്‍. 39 മാസത്തെ ക്ഷാമ ആശ്വാസ (Dearness relief – DR) കുടിശിക നിഷേധിച്ച ബാലഗോപാലിൻ്റെ നടപടിയിലൂടെ 8,970 രൂപ മുതൽ 65,052 രൂപ വരെയാണ് പെൻഷൻകാർക്ക് നഷ്ടപ്പെടുന്നത്
ലക്ഷങ്ങൾ ശമ്പളവും പെൻഷനും വാങ്ങിക്കുന്ന ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോസ്ഥർക്കും പെൻഷൻകാർക്കും കുടിശിക ഡി.എ/ഡി.ആർ അനുവദിച്ച ബാലഗോപാൽ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശിക നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.
അർഹതപ്പെട്ട 2 ഗഡു പെൻഷൻ പരിഷ്കരണ കുടിശികയും, ഡി.ആർ പരിഷ്കരണ കുടിശികയും പെൻഷൻകാർക്ക് ഇതുവരെ നൽകിയില്ല. അതിനിടയിലാണ് പ്രഖ്യാപിച്ച 2 ശതമാനം ഡി.ആറിൻ്റെ കുടിശിക നിഷേധിച്ചതും.
2021 ജനുവരി മുതൽ ലഭിക്കേണ്ട 39 മാസത്തെ കുടിശികയാണ് നിഷേധിച്ചത്. 1.25 ലക്ഷം പെൻഷൻകാരാണ് കഴിഞ്ഞ 3 വർഷത്തിനിടയിൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതെ മരണപ്പെട്ടത്.
മിനിമം പെൻഷൻ 11,500 രൂപയും മാക്സിമം പെൻഷൻ 83,400 രൂപയുമാണ്. അർഹതപ്പെട്ട 2 ശതമാനം ഡി.ആർ കുടിശിക (39 മാസത്തെ) നിഷേധിച്ചതിലൂടെ ഓരോ പെൻഷൻകാരനും നഷ്ടപ്പെട്ട തുക കണ്ട് പിടിക്കുന്നതിങ്ങനെ ( അടിസ്ഥാന പെൻഷൻ x 0.02 x 39) .
അടിസ്ഥാന പെൻഷൻ്റെ തോത് ഉയരുന്നതിനനുസരിച്ച് നഷ്ടത്തിൻ്റെ തോതും വർദ്ധിക്കും. നഷ്ട കണക്കുകൾ ഇങ്ങനെ:
അടിസ്ഥാന പെൻഷൻ, നഷ്ടം എന്നീ ക്രമത്തിൽ:
- 1. 11500 – 8970
- 2. 15,000 – 11,700
- 3. 20,000 – 15,600
- 4. 25,000 – 19,500
- 5. 30,000 – 23,400
- 6. 35,000 – 27,300
- 7. 40,000 – 31,200
- 8. 45,000 – 35,100
- 9. 50,000 – 39,000
- 10. 55,000 – 42,700
- 11. 60,000 – 46,800
- 12. 65,000 – 50,700
- 13. 70,000 – 54,600
- 14. 75000 – 58,500
- 15. 80,000 – 62,400
- 16. 83,400 – 65,052