തിരുവനന്തപുരം : പൊലീസ് ജീപ്പ് തകർത്തു; ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലനെ കാപ്പ ചുമത്തി നാടു കടത്തുമെന്ന് റിപ്പോർട്ട് . ഗവ. ഐടിഐയിലെ എസ്എഫ്ഐയുടെ വിജയാഹ്ലാദ പ്രകടനം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. നിധിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പിന്റെ ബോണറ്റിനു മുകളിൽ കയറി ജീപ്പ് തകർത്തുവെന്നാണ് കേസ് .
എസ്ഐ എം.അഫ്സൽ അടക്കം 5 പൊലീസ് ഉദ്യോഗസ്ഥരുമായി ഓടിക്കൊണ്ടിരുന്ന ജീപ്പാണ് ആക്രമിക്കപ്പെട്ടത്. ഡിസംബർ 22നാണ് കേസിന് ആസ്പദമായ സംഭവം. . അന്നുതന്നെ കസ്റ്റഡിയിലെടുത്ത നിധിനെ സിപിഎം ഏരിയ സെക്രട്ടറി കെ.എസ്.അശോകന്റെ നേതൃത്വത്തിൽ പ്രവർത്തകർ മോചിപ്പിച്ചിരുന്നു. ബലമായി മോചിപ്പിച്ച സംഭവത്തിൽ കേസെടുത്തിട്ടുണ്ടെങ്കിലും അശോകൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ല.
കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട നിധിൻ പിറ്റേന്ന് ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണു പൊലീസിന്റെ പിടിയിലായത്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകളാണു നിധിനെതിരെ ചുമത്തിയിട്ടുള്ളത്.