തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെ എയറിലാക്കി പി കെ അബ്ദുറബ് . വോട്ട് ചോദിച്ച് തയ്യാറാക്കിയ ഫ്ലക്സ് ബോർഡും ചുവരെഴുത്തും അതിലെ അക്ഷരത്തെറ്റുമാണ് വിഷയം . ഈ അക്ഷരത്തെറ്റുകളുടെ പേരിൽ സിപിഎമ്മിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ മന്ത്രി പി കെ അബ്ദുറബ് .
എളമരം കരീം ,എളമരം കരിമീനായതും , മുകേഷ് മുഷേകായതും അക്ഷരാഭ്യാസമില്ലാത്തതിനാൽ മുൻ മന്ത്രി പി കെ അബ്ദു റബിൻ്റെ പരിഹാസം. തൻ്റെ ഫേസ്ബുക്കിലൂടെയാണ് മുൻ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസം. പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം…’എന്നൊക്കെ പാട്ട് പാടി നടന്നിട്ട് എന്തു കാര്യം, എഴുതി വെച്ചത് കണ്ടില്ലേ…! സഖാക്കളെ, പള്ളിക്കൂടം പണിഞ്ഞത് കൊണ്ടു മാത്രമായില്ല.
പള്ളിക്കൂടങ്ങളിലെത്തുന്ന നിങ്ങളുടെ കുട്ടികൾ പഠിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. വെട്ടും, കുത്തും, കൊല്ലും കൊലയും, കള്ളും, കഞ്ചാവും ഒക്കെ നിർത്തി അവരെ അക്ഷരാഭ്യാസമുള്ളവരാക്കുക എന്നത് ഇന്നത്തെ കാലത്ത് വലിയ ടാസ്കാണ്. എങ്കിലും ഓർമ്മിപ്പിക്കുകയാണ്.
ഇന്നത്തെ എസ് എഫ് ഐക്കാർ മര്യാദക്ക് പഠിക്കാൻ തയ്യാറായാൽ നാളെ നേരാം വണ്ണം ചുമരെഴുതാനെങ്കിലും അവരെ നിങ്ങൾക്ക് ഉപകരിക്കുമെന്നും അബ്ദു റബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
PK അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ
‘പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം…’ എന്നൊക്കെ പാട്ട് പാടി നടന്നിട്ട് എന്തു കാര്യം, എഴുതി വെച്ചത്കണ്ടില്ലേ…! സഖാക്കളെ, പള്ളിക്കൂടം
പണിഞ്ഞത് കൊണ്ടു മാത്രമായില്ല. പള്ളിക്കൂടങ്ങളിലെത്തുന്ന നിങ്ങളുടെ കുട്ടികൾ പഠിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം വെട്ടും, കുത്തും, കൊല്ലും കൊലയും, കള്ളും, കഞ്ചാവും ഒക്കെ നിർത്തി അവരെ അക്ഷരാഭ്യാസമുള്ളവരാക്കുക എന്നത് ഇന്നത്തെ കാലത്ത് വലിയ ടാസ്കാണ്.
എങ്കിലും ഓർമ്മിപ്പിക്കുകയാണ്. ഇന്നത്തെ SFIക്കാർ മര്യാദക്ക്പ ഠിക്കാൻ തയ്യാറായാൽ നമ്മുടെ കലാലയങ്ങളിൽ ശാന്തി വാഴും..
സമാധാനം പുലരും..! നാളെ നേരാം വണ്ണം ചുമരെഴുതാനെങ്കിലും അവരെ നിങ്ങൾക്ക് ഉപകരിക്കും…
ർഡിൽ എഴുതിവച്ചിരിക്കുന്ന അക്ഷരത്തെറ്റുകൾ.