കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണമെന്ന ആവശ്യം ; സുപ്രിംകോടതി കേരളത്തിനൊപ്പം

ഡൽ‍ഹി : സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി ഇടപെടല്‍ . ഒറ്റത്തവണ പ്രത്യേക പാക്കേജ് കേരളത്തിന് നല്‍കുന്നത് പരിഗണിക്കണെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. കേരളത്തിന് ഇളവ് നല്‍കുന്നതില്‍ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു.

കടമെടുപ്പ് പരിധിയില്‍ തീരുമാനമറിയിക്കാന്‍ നാളെ രാവിലെ പത്തരയ്ക്ക് മുന്‍പായാണ് സുപ്രിംകോടതി കേന്ദ്രത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണിക്കണം. കേരളത്തിലെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ കേരളത്തിന് ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

അതേ സമയം കേന്ദ്രം അനുവദിച്ച തുകയിൽ നിന്ന് 5000 കേടി രൂപ സംസ്ഥാന സർക്കാർ ഇന്ന് കടമെടുക്കുമെന്നാണ് റിപ്പോർട്ട് . പെൻഷൻ വിതരണത്തിനും മറ്റ് അടിയന്തര ചെലവുകൾക്കുമായി 5,000 കോടി രൂപ ഇന്നു പൊതുവിപണിയിൽനിന്നു സർക്കാർ കടമെടുക്കും.

30 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി രൂപയും 20 വർഷത്തേക്ക് 2,000 കോടി രൂപയും 10 വർഷത്തേക്ക് 1,000 കോടി രൂപയുമാണു കടമെടുക്കുന്നത്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴി 2 മാസത്തെ പെൻഷൻ വിതരണത്തിന് ആവശ്യമായ 1,500 കോടി രൂപ കടമെടുക്കാൻ ശ്രമിച്ചെങ്കിലും 300 കോടി മാത്രമേ ലഭിച്ചുള്ളൂ.

കേരളത്തിന് അർഹമായ 13,608 കോടി രൂപ അനുവദിക്കാൻ സുപ്രീംകോടതി ഇടപെടലിനെ തുടർന്നു കേന്ദ്ര സർക്കാർ സമ്മതമറിയിച്ചിരുന്നു. ഇതിൽ 8,742 കോടി രൂപ കടമെടുക്കാൻ അനുമതിക്കത്ത് ലഭിച്ചു. ഇതിൽ നിന്നാണ് 5,000 കോടി രൂപ എടുക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments